Connect with us

Gulf

'ഒരു ഫോണ്‍ കോള്‍ മതി, ഡോക്ടര്‍ അരികിലെത്തും'

Published

|

Last Updated

ദുബൈ: ഒരു ഫോണ്‍ കോളില്‍ ഡോക്ടറെ ലഭ്യമാകുന്ന പുതിയ സേവനത്തിന് തുടക്കമിട്ട് അസ്റ്റര്‍ ഡി എം ഹെല്‍ത്ത് കെയറിന്റെ “ഡോക്ടര്‍ ഓണ്‍ കാള്‍” 800 അസ്റ്റര്‍ പ്രവര്‍ത്തനമാരംഭിച്ചു. ദുബൈയില്‍, ടൂറിസം മേഖലക്ക് പുതിയ തിലകച്ചാര്‍ത്താകും “ഡോക്ടര്‍ ഓണ്‍ കാള്‍” സേവനമെന്ന് എം ഡി ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു.
ദുബൈ ടൂറിസം ആന്റ് കൊമേഴ്‌സ് മാര്‍ക്കറ്റിംഗ് ഡിപ്പാര്‍ട്‌മെന്റ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഇബ്‌റാഹീം യാകൂത്ത് പദ്ധതിയുടെ സമാരംഭം കുറിച്ചു. ഡോ. ആസാദ് മൂപ്പന്‍, മുതിര്‍ന്ന ഉദ്യോഗസ്ഥന്മാര്‍, ഹോട്ടല്‍-ഇന്‍ഷ്വറന്‍സ് മേഖലയിലെ പ്രമുഖര്‍ പങ്കെടുത്തു. മെഡിക്കല്‍ സേവനം ആവശ്യമുള്ളവര്‍ക്ക് അങ്ങോട്ട് ചെന്ന് എപ്പോഴും മികച്ച പരിചരണം ഉറപ്പുവരുത്തുകയാണ് “ഡോക്ടര്‍ ഓണ്‍ കാള്‍ 800 അസ്റ്റര്‍”.
അതിരുകളില്ലാത്ത ആതുര സേവനം എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് സേവനത്തിന്റെ പുതിയൊരു മേഖലയിലേക്ക് അസ്റ്റര്‍ ഡി എം ഹെല്‍ത്ത് കെയര്‍ ചുവടുവെക്കുന്നതെന്ന് ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. തീര്‍ത്തും ആവേശകരമായ ഒരു തുടക്കമാണിത്. ടൂറിസ്റ്റുകള്‍ക്കും മറ്റു താമസക്കാര്‍ക്കും ഇതിന്റെ വലിയ ഗുണം ലഭിക്കുമെന്നും ദുബൈയുടെ മെഡിക്കല്‍ ടൂറിസം ഭൂപടത്തില്‍ ഇതൊരു മികച്ച നേട്ടമായി മാറുമെന്നും അദ്ദേഹം പറഞ്ഞു.

 

Latest