Connect with us

International

ഇറാഖിലെ സ്ഥിതി അതീവഗുരുതരം: യു എന്‍

Published

|

Last Updated

ബഗ്ദാദ്: ഇറാഖില്‍ ഒരാഴ്ചയോളമായി തുടരുന്ന തീവ്രവാദി ആക്രമണങ്ങള്‍ മേഖലയിലെ ജീവന് ഭീഷണി ഉയര്‍ത്തുന്നതാണെന്നും രാജ്യത്തിന്റെ അഖണ്ഡതക്ക് വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നതെന്നും ബഗ്ദാദിലെ യു എന്‍ പ്രതിനിധി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ഇറാഖില്‍ ഇപ്പോള്‍ ജീവന് ഭീഷണി ഉള്ള അവസ്ഥയാണെന്നതിന് പുറമെ മേഖലയെ കൂടി വലിയ അപകടത്തിലാക്കുന്ന സ്ഥിതിയാണെന്ന് നിക്കോളെ മഌദെനോവ് വാര്‍ത്താ ഏജന്‍സിക്ക് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു.
മേഖലയിലെ പ്രശ്‌നങ്ങള്‍ തിരിച്ചറിയണം. ഇറാഖിലെ പ്രതിസന്ധി ഇറാഖികള്‍ തീര്‍ച്ചയായും പരിഹരിക്കുമെങ്കിലും അത് അന്താരാഷ്ട്ര സമൂഹത്തിന്റെ സഹായമില്ലാതെ സാധ്യമല്ല. അതിന് മേഖലയില്‍ നിര്‍മാണാത്മകമായ സഹായം വേണം. അഖണ്ഡതക്കും ദേശീയോദ്ഗ്രഥനത്തിനും വലിയ ഭീഷണിയാണ് ഇറാഖികള്‍ ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ദേശീയ പ്രതിസന്ധി രാജ്യത്തെ പ്രധാനപ്പെട്ട മൂന്ന് വിഭാഗങ്ങളായ ശിയ, സുന്നി, കുര്‍ദ് വിഭാഗങ്ങളുമായുള്ള ബന്ധം വലിഞ്ഞുമുറുക്കിയിരിക്കുകയാണെന്നും യു എന്‍ സെക്രട്ടറി ജനറലിന്റെ പ്രത്യേക പ്രതിനിധിയായ മഌദെനോവ് പറഞ്ഞു. ഐ എസ് ഐ എല്‍ തീവ്രവാദികള്‍ രാജ്യത്തിന്റെ ഒരു പ്രവിശ്യയും മറ്റ് മൂന്ന് പ്രദേശങ്ങളും നിയന്ത്രണത്തിലാക്കി തലസ്ഥാനമായ ബഗ്ദാദ് ലക്ഷ്യമാക്കി നീങ്ങിക്കൊണ്ടിരിക്കുകയാണ്.

 

Latest