Connect with us

Palakkad

അഭയത്തിലെ അന്തേവാസികളെ കാണാന്‍ ഇ എം രാധ എത്തി

Published

|

Last Updated

പട്ടാമ്പി: ഇ എം എസിന്റെ മകള്‍ ഇ എം രാധ കൊപ്പത്തെ അഭയം സന്ദര്‍ശിച്ചു. എടപ്പാളില്‍ ഇന്ന് നടക്കുന്ന ഇ എം എസിന്റെ ലോകം ദേശീയ സെമിനാറില്‍ പങ്കെടുക്കുന്നതിന് ഏലംകുളത്തെ തറവാട്ട് വീട്ടില്‍ എത്തിയതായിരുന്നു അവര്‍. ദീര്‍ഘനാളത്തെ ആഗ്രഹമായിരുന്നു പിതാവിന്റെ സഹായത്താല്‍ സ്ഥാപിതമായ അഭയം അഗതി മന്ദിരം സന്ദര്‍ശിക്കുക എന്നതെന്ന് രാധ പറഞ്ഞു.
സര്‍ക്കാറില്‍ നിന്ന് യാതൊരു ആനുകൂല്യങ്ങളും കൈപ്പറ്റാതെ പ്രവര്‍ത്തിക്കുന്ന അഭയം സമൂഹത്തിന് മാതൃകയാണെന്ന് അവര്‍ പറഞ്ഞു. വിവിധ രോഗങ്ങളാല്‍ കഷ്ടപ്പെടുന്ന വിധവകളും വൃദ്ധരും ഉള്‍പ്പെടെ 25 അന്തേവാസികളാണ് അഭയത്തിലുള്ളത്. ഇവര്‍ നടത്തുന്ന കൃഷിരീതികളും മറ്റും രാധ നടന്നു കണ്ടു. അഭയം ഡയറക്ടര്‍ പി കൃഷ്ണന്‍ രാധയെ സ്വീകരിച്ചു. ഇ എം എസിന്റെ സഹോദര പുത്രന്‍ ബ്രഹ്മദത്തനും ഇ എം രാധയോടൊപ്പം ഉണ്ടായിരുന്നു.

Latest