Connect with us

National

സുമിത്ര മഹാജന്‍ ലോക്‌സഭാ സ്പീക്കര്‍

Published

|

Last Updated

 

sumitra-mahajan

ന്യൂഡല്‍ഹി:മുതിര്‍ന്ന പാര്‍ലമെന്റ് അംഗവും ബിജെപി നേതാവുമായ സുമിത്ര മഹാജനെ ലോക്‌സഭാ സ്പീക്കറായി തെരഞ്ഞെടുത്തു.ഏകകണ്ഠമായാണ് സുമിത്രയെ തെരഞ്ഞെടുത്തത്.
പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉള്‍പ്പെടെ എല്ലാ കക്ഷി നേതാക്കളും സുമിത്രയുടെ പേരാണ് നിര്‍ദേശിച്ചത്.മീരാ കുമാറിന് ശേഷം വീണ്ടും ഒരു വനിത ലോക്‌സഭാ സ്പീക്കറാകുന്നു എന്ന പ്രത്യേകതയുമുണ്ട്.1989 മുതല്‍ മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നിന്നുള്ള ലോക്‌സഭാംഗമാണ് സുമിത്ര.തുടര്‍ച്ചയായ എട്ടാം തവണയാണ് ഇന്‍ഡോറില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ടത്.ഏറ്റവും കൂടുതല്‍ തവണ ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വനിത എന്ന റെക്കോര്‍ഡും സുമിത്രക്ക് അവകാശപ്പെട്ടതാണ്.

എന്നാല്‍ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം ആരു വഹിക്കുമെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.എഐഎഡിഎംകെ നേതാവ് എം തമ്പിദുരൈയെ തിരഞ്ഞെടുക്കാനാണ് സാധ്യത.