Connect with us

Gulf

സ്മാര്‍ട്ട് ലിവിംഗ് സിറ്റി പ്രദര്‍ശനം ദുബൈയില്‍

Published

|

Last Updated

ദുബൈ: സ്മാര്‍ട്ട് ലിവിംഗ് സിറ്റി ദുബൈ എന്ന പേരില്‍ രാജ്യാന്തര പ്രദര്‍ശനവും സമ്മേളനവും നടത്തുമെന്ന് തസ്‌വീക് റിയല്‍ എസ്റ്റേറ്റ് മാര്‍ക്കറ്റിംഗ് ആന്റ് ഡെവലപ്‌മെന്റ് അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ രക്ഷാകര്‍തൃത്വത്തില്‍ ഈ വര്‍ഷം സെപ്തംബര്‍ 15, 16 തിയ്യതികളിലാണ് പ്രദര്‍ശനം. ജുമൈറ എമിറേറ്റ്‌സ് ടവറാണ് വേദിയാകുക. ലോകത്തിലെ സ്മാര്‍ട്ട് സിറ്റികള്‍ സംബന്ധിച്ച് വിദഗ്ധരെ ഉള്‍ക്കൊള്ളിച്ച് സെമിനാര്‍ നടത്തും. മികച്ച സ്മാര്‍ട്ട് ഉല്‍പന്നങ്ങള്‍, സേവനങ്ങള്‍, അവസരങ്ങള്‍ എന്നിവ സെമിനാറിലും പ്രദര്‍ശനത്തിലും വിഷയമാകും.
അറബ് ലോകം എങ്ങിനെയാണ് ആധുനിക സാങ്കേതിക വിദ്യ അവലംബിക്കുന്നതില്‍ മുന്നിലെത്തിയതെന്ന് വ്യക്തമാക്കുകയാണ് ലക്ഷ്യമെന്ന് തസ്‌വീക് റിയല്‍ എസ്റ്റേറ്റ് ഡെവലപ്‌മെന്റ് ആന്റ് മാര്‍ക്കറ്റിംഗ് സി ഇ ഒ മസൂദ് അല്‍ അവാര്‍ അറിയിച്ചു.
2014, 2015 വര്‍ഷങ്ങളില്‍ ദുബൈക്കു പുറമെ ഫ്രാന്‍സിസ്‌കോ, സിംഗപ്പൂര്‍ എന്നിവിടങ്ങളിലും സ്മാര്‍ട്ട് ലിവിംഗ് സിറ്റി പ്രദര്‍ശനങ്ങള്‍ ഉണ്ടാകുമെന്ന് ഇന്‍സൈസ് ഇന്‍വെസ്റ്റര്‍ സി ഇ ഒ കമ്‌റാന്‍ സാദിഖ് പറഞ്ഞു.