കര്‍ഷകരുടെ കടം എഴുതിത്തള്ളുമെന്ന് ചന്ദ്രബാബു നായിഡു

Posted on: June 4, 2014 5:36 pm | Last updated: June 4, 2014 at 5:47 pm

chandrababu nayiduഹൈദരാബാദ്: കര്‍ഷകരുടെ 54000 കോടിയുടെ കടം എഴുതിത്തള്ളുമെന്ന പ്രഖ്യാപനവുമായി സീമാന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു.ഇതു സംബന്ധിച്ച് അദ്ദേഹം ഉദ്യോഗസ്ഥരുമായും പാര്‍ട്ടി നതാക്കളുമായും ചര്‍ച്ച നടത്തി. മുഖ്യമന്ത്രിയായി ചുമതലയേറ്റശേഷം അദ്ദേഹം ഒപ്പുവയ്ക്കുന്ന ആദ്യ ഫയല്‍ ഇതായിരിക്കും. പരസ്യമായി ഫയലില്‍ ഒപ്പുവയ്ക്കാനാണ് സാധ്യത.രാജ്യത്ത് ഒരു സംസ്ഥാന സര്‍ക്കാര്‍ കൈക്കൊള്ളുന്ന ഏറ്റവും വലിയ ജനപ്രിയ നടപടിയായിരിക്കും ഇത്.