ആന്റോ ആന്റണിയെ കളിയാക്കി പി സി ജോര്‍ജിന്റെ ബ്ലോഗ്

Posted on: May 30, 2014 12:13 pm | Last updated: May 31, 2014 at 12:03 am

PC_antoകോട്ടയം: ആന്റോ ആന്റണിയെ പേരു പറയാതെ കണക്കിന് കളിയാക്കി ഗവ. ചീഫ വിപ്പ് പി സി ജോര്‍ജിന്റെ ബ്ലോഗ്. മുള്ളിനു കീഴില്‍ നടക്കാന്‍ മടിക്കുന്ന പുറത്തു പുണ്ണുള്ള കൊടിച്ചിയെന്നാണ് ആന്റോ ആന്റണിയെ വിശേഷിപ്പിച്ചിരിക്കുന്നത്. ഉണ്ണാനും ഉടുക്കാനുമില്ലാതെ കോട്ടയത്ത് എത്തിയ ആളാന്നെന്നും ഓച്ഛാനിച്ചു നിന്നാണ് ഡി സി സി അധ്യക്ഷനായതെന്നും ജോര്‍ജ് കുറ്റപ്പെടുത്തുന്നു. താന്‍ ഉദ്ദേശിച്ചത് ആരെയാണെന്ന് പറയുന്നില്ലെന്നും കൊള്ളേണ്ടിടത്ത് അത് കൊള്ളുമെന്നും ജോര്‍ജ് പിന്നീട് പ്രതികരിച്ചു.

pcവീടിലേകക് ഓടിക്കയറി വരുന്ന ഭ്രാന്തന്‍ നായയെ പോലെയണ് പി സിയെന്ന് ആന്റോ ആന്റണി എം പി ഇന്നലെ കെ പി സി സി യോഗത്തില്‍ വിമര്‍ശിച്ചിരുന്നു. ഇതിന് മറുപടിയായി ആന്റോ ആന്റണിക്ക് മാനസിക രോഗമാണെന്ന് പി സിയും പ്രതികരിച്ചിരുന്നു.