കഅബാലയത്തെ അവഹേളിച്ച പോലീസുകാരനെതിരെ നടപടി

Posted on: May 28, 2014 7:32 pm | Last updated: May 29, 2014 at 12:34 am
kaab punitive
വിശുദ്ധ കഅബാലയത്തില ഷൂവിട്ട് ചവിട്ടി നില്‍ക്കുന്ന പോലീസുകാരന്‍.

മക്ക: വിശുദ്ധ കഅബാലയത്തെ അവഹേളിച്ച പോലീസ് ഉദ്യോഗസ്ഥനെതിരെ ശിക്ഷാ നടപടി. കഅബാലയത്തിന് സമീപത്തെ തിരക്ക് നിയന്ത്രിക്കുന്നതിനിടെ ഹജറുല്‍ അസ്‌വദ് സ്ഥിതി ചെയ്യുന്നതിന് സമീപം ഷൂവിട്ട് ചവിട്ടി നിന്ന പോലീസ് ഉദ്യോഗസ്ഥനെതിരെയാണ് നടപടി. സംഭവത്തില്‍ അന്വേഷണം നടത്തി നടപടിയെടുക്കാന്‍ മക്ക ഗവര്‍ണര്‍ പ്രിന്‍സ് മിഷാല്‍ ബിന്‍ അബ്ദുല്ല മേഖലാ പോലിസ് മേധാവി മേജര്‍ ജനറല്‍ അബ്ദുല്‍ അസീസ് അല്‍ സൂലിക്ക് നിര്‍ദേശം നല്‍കി. ഇയാള്‍ കഅബാലയത്തെ ചവിട്ടി നില്‍ക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറാലായിരുന്നു.

വിശുദ്ധ കഅബാലയത്തിന് സമീപം സുരക്ഷാ ചുമതലയുള്ള പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കഅബാലയത്തിന്റെ പരിശുദ്ധിയും ബഹുമാനവും വ്യക്തമാക്കുന്ന ബോധവത്കരണ ക്ലാസ് നല്‍കാനും ഗവര്‍ണര്‍ നിര്‍ദേശിച്ചു.

ALSO READ  വിശുദ്ധ കഅ്ബയുടെ കിസ്​വ താഴ്ത്തി കെട്ടി