സി എം മര്‍കസ് സനദ് ദാന ജല്‍സ ഒമ്പതിന്

Posted on: May 28, 2014 12:09 am | Last updated: May 29, 2014 at 12:33 am

കോട്ടക്കല്‍: സമസ്ത കേന്ദ്ര മുശാവറ അംഗം കോട്ടൂര്‍ കുഞ്ഞമ്മു മുസ്‌ലിയാര്‍ ദര്‍സ് സനദ് ദാന ജല്‍സ ജൂണ്‍ ഒമ്പതിന് സി എം മര്‍കസില്‍ നടക്കും. പരിപാടിക്ക് വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്. 102 പണ്ഡിതര്‍ക്കാണ് ഈ വര്‍ഷം ബിരുദം നല്‍കുന്നത്.
കോട്ടൂര്‍ ഉസ്താദിന്റെ ശിഷ്യസംഗമവും ഇതോടനുബന്ധിച്ച് നടക്കും. രാവിലെ ഒമ്പതിന് സയ്യിദ് യൂസുഫുല്‍ ബുഖാരി വൈലത്തൂര്‍ പതാക ഉയര്‍ത്തും. കോട്ടൂര്‍ കുഞ്ഞമ്മു മുസ്‌ലിയാര്‍ അധ്യക്ഷത വഹിക്കും.
കാന്തപുരം എ പി അബൂബക്കര്‍ മുസ്്‌ലിയാര്‍ സനദ് ദാന പ്രഭാഷണം നടത്തും. സയ്യിദ് അലി ബാഫഖി കൊയിലാണ്ടി, സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി, സയ്യിദ് സൈനുല്‍ ആബിദീന്‍ മലേഷ്യ, ഹൈദ്രൂസ് തങ്ങള്‍ എളങ്കൂര്‍, ഇ സുലൈമാന്‍ മുസ്്‌ലിയാര്‍, പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്്‌ലിയാര്‍ പങ്കെടുക്കും.