സ്റ്റുഡന്റ്‌സ് നഴ്‌സസ് അസോ. സംസ്ഥാന സമ്മേളനം

Posted on: May 27, 2014 12:53 am | Last updated: May 27, 2014 at 12:53 am

തൊടുപുഴ:കേരള ഗവണ്‍മെന്റ് സ്റ്റുഡന്റ്‌സ് നഴ്‌സസ് അസോസിയേഷന്‍ 34-ാം സംസ്ഥാന സമ്മേളനം 30, 31 തീയതികളില്‍ തൊടുപുഴയില്‍ നടക്കും. സമ്മേളന നടത്തിപ്പിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സ്വാഗതസംഘം ചെയര്‍പേഴ്‌സണ്‍ കെ പി മേരി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
തൊടുപുഴ മൗര്യ ഗാര്‍ഡന്‍സില്‍ ചേരുന്ന സമ്മേളനത്തിന്റെ രജിസ്‌ട്രേഷന്‍ 30ന് രാവിലെ ഒമ്പതിന് ആരംഭിക്കും. 9.30ന് പതാക ഉയര്‍ത്തും. പത്തിന് സി പിഎം സംസ്ഥാന സെക്രട്ടറിയറ്റംഗം എം വി ഗോവിന്ദന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും.
അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് സി യു പ്രിയങ്ക അധ്യക്ഷയാകും. ഉച്ചക്ക് രണ്ടിന് ‘നഴ്‌സിംഗ് ചരിത്രം വര്‍ത്തമാനം’ എന്ന വിഷയത്തില്‍ സെമിനാര്‍ സിപി എം ജില്ലാ സെക്രട്ടറി എം എം മണി ഉദ്ഘാടനം ചെയ്യും. കെ പി മേരി അധ്യക്ഷയാകും. കെ ജി എസ് എന്‍ എ അഡൈ്വസര്‍ പി കെ തമ്പി വിഷയം അവതരിപ്പിക്കും. 31ന് രാവിലെ പത്തിന് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി അജിത് റിപ്പോര്‍ട്ടും ട്രഷറര്‍ ആര്‍ എസ് മരിയ കണക്കും അവതരിപ്പിക്കും. പകല്‍ രണ്ടിന് സംസ്ഥാന കൗണ്‍സില്‍ ചേരും.
വൈകിട്ട് അഞ്ചിന് പ്രകടനം. മുനിസിപ്പല്‍ മൈതാനത്ത് പൊതു സമ്മേളനം പി രാജീവ് എം പി ഉദ്ഘാടനം ചെയ്യും.