യു എസ് അംബാസഡറെ ചൈന വിളിച്ചുവരുത്തി

Posted on: May 21, 2014 12:11 am | Last updated: May 21, 2014 at 12:11 am

ബീജിംഗ്: അമേരിക്കന്‍ കമ്പനികളുടെ വാണിജ്യ രഹസ്യങ്ങള്‍ ഹാക്ക് ചെയ്ത് മോഷ്ടിച്ചുവെന്ന് ചൈനീസ് സൈനിക ഉദ്യോഗസ്ഥര്‍ക്കെതിരെ ആരോപണം ഉന്നയിച്ചതിനെ തുടര്‍ന്ന്, യു എസ് അംബാസഡറെ ചൈന വിളിപ്പിച്ചു. യു എസ് അംബാസഡര്‍ മാക്‌സ് ബൗക്കസ് ചൈനീസ് വിദേശകാര്യ സഹമന്ത്രി ഴെംഗ് സെഗ്വാംഗിനെ സന്ദര്‍ശിച്ചു. വ്യാപാര രഹസ്യങ്ങള്‍ മോഷ്ടിക്കുന്നതിന് ആണവ, ഉരുക്ക്, സോളാര്‍ കമ്പനികളുടെ സൈറ്റുകള്‍ ഹാക്ക് ചെയ്തുവെന്നാണ് അമേരിക്കയുടെ ആരോപണം.
അമേരിക്കയുടെ നടപടി അതീവ പ്രതിഷേധാര്‍ഹമാണെന്നും ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധത്തെ ഗുരുതരമായി ബാധിക്കുമെന്നും ഇതിനെതിരെ കര്‍ശന നടപടി കൈക്കൊള്ളുമെന്നും ഴെംഗ് പറഞ്ഞു.