കൊടുത്താല്‍ കൊല്ലത്തും കിട്ടും

Posted on: May 17, 2014 12:12 am | Last updated: May 17, 2014 at 12:21 am

കൊല്ലം: ലോക്‌സഭാ സീറ്റ് ചോദിച്ചപ്പോള്‍ ഐക്യരാഷ്ട്ര സഭയില്‍ ഒഴിവ് വരുമ്പോള്‍ പരിഗണിക്കാമെന്ന് പറഞ്ഞ് പരിഹസിച്ചവര്‍ക്ക് ആര്‍ സ് പിയുടെ മധുര പ്രതികാരമാണ് കൊല്ലം മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാര്‍ഥി എന്‍ കെ പ്രേമചന്ദ്രന്റെ വിജയം. കൊല്ലം ലോക്‌സഭാ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്നാണ് ആര്‍ എസ് പി ഇടതു മുന്നണി വിട്ട് കൊല്ലത്ത് മത്സരിക്കാന്‍ തീരുമാനിച്ചത്.

ലോക്‌സഭാ സീറ്റ് ചോദിച്ചപ്പോള്‍ ഐക്യരാഷ്ട്ര സഭയില്‍ ഒഴിവ് വരുമ്പോള്‍ പരിഗണിക്കാമെന്ന് പറഞ്ഞ് പരിഹസിച്ചവര്‍ക്ക് ആര്‍ സ് പിയുടെ മധുര പ്രതികാരമാണ് കൊല്ലം മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാര്‍ഥി എന്‍ കെ പ്രേമചന്ദ്രന്റെ വിജയം. കൊല്ലം ലോക്‌സഭാ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്നാണ് ആര്‍ എസ് പി ഇടതു മുന്നണി വിട്ട് കൊല്ലത്ത് മത്സരിക്കാന്‍ തീരുമാനിച്ചത്.
ആര്‍ എസ് പി കൊല്ലം സീറ്റ് ചോദിച്ചപ്പോള്‍ എടുത്താല്‍ പൊങ്ങുന്നത് ചോദിച്ചാല്‍ പോരേ എന്നായിരുന്നു സി പി എം നേതാക്കളുടെ പ്രതികരണം. അതേസമയം സി പി എം ഇടതുമുന്നണിയില്‍ സ്വീകരിക്കുന്നത് ഏകാധിപത്യ സമീപനമാണെന്ന ആര്‍ എസ് പിയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്നും ആര്‍ എസ് പി യുടെ മുന്നണിമാറ്റം ഒരു തരത്തിലും തങ്ങളെ ബാധിക്കില്ലെന്നുമായിരുന്നു തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന്റെ തലേ ദിവസം വരെ സി പി എം നേതാക്കള്‍ പറഞ്ഞു കൊണ്ടിരുന്നത്.
ഇന്നലത്തെ തിരഞ്ഞെടുപ്പ് ഫലം സി പി എം കേന്ദ്രങ്ങള്‍ ഞെട്ടലോടെയായിരുന്ന ശ്രവിച്ചത്. സി പി എമ്മിന്റെ പോളിറ്റ് ബ്യൂറോ അംഗം മത്സരിച്ച് പരാജയം നേരിട്ടതിന് പുറമേ ആര്‍ എസ് പിയുടെ കാര്യത്തില്‍ സി പി എമ്മിനും ഇടത് മുന്നണിക്കും തെറ്റ് പറ്റിയിരിക്കുന്നുവെന്ന് തെളിയിക്കുന്ന ജനവിധി കൂടിയായി മാറി ഇവിടുത്തെ തിരഞ്ഞെടുപ്പ് ഫലം. ആര്‍ എസ് പിക്ക് പഴയ പ്രതാപത്തിലേക്ക് തിരിച്ചുവരാന്‍ എന്‍ കെ പ്രേമചന്ദ്രന്റെ വിജയം ഊര്‍ജ്ജം പകരുമ്പോള്‍ സി പി എമ്മിന് എം എ ബേബിയുടെ പരാജയം കനത്തപ്രഹരമാണ് ഏല്‍പ്പിച്ചിരിക്കുന്നത്.
വി എസ് അച്യുതാനന്ദനും പ്രകാശ് കാരാട്ടും പിണറായി വിജയനുമടക്കമുള്ള സി പി എമ്മിന്റെ സമുന്നത നേതാക്കള്‍ പൊതുവെ ഇടത് അനുകൂല മണ്ഡലമായ കൊല്ലത്ത് ശക്തമായി പ്രചാരണ രംഗത്തുണ്ടായിരുന്നിട്ടും എം എ ബേബിക്ക് ജയിക്കാനായില്ല എന്നത് സി പി എമ്മിനെ ഇരുത്തിച്ചിന്തിപ്പിക്കും.