സൗജന്യ മെഡിക്കല്‍ ക്യാമ്പ് 11ന്

Posted on: May 9, 2014 12:45 am | Last updated: May 8, 2014 at 8:46 pm

കാസര്‍കോട്: പള്ളം ഹൈദ്രോസ് ജമാഅത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മംഗലാപുരം യേനപ്പോയ മെഡിക്കല്‍ കോളജിന്റെയും സിറ്റി ഗോള്‍ഡിന്റെയും സഹകരണത്തോടെ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു.
11ന് രാവിലെ ഒമ്പതുമുതല്‍ പള്ളം തന്‍വീറുല്‍ ഇസ്‌ലാം എല്‍ പി സ്‌കൂളില്‍ നടക്കുന്ന ക്യാമ്പില്‍ വിദഗ്ധ ഡോക്ടര്‍മാര്‍ പരിശോധന നടത്തും. ക്യാമ്പില്‍ സൗജന്യ മരുന്ന് വിതരണവും ഉണ്ടാകും. പരിശോധനക്ക് 8086660022, 9633666663, 9895910876 നമ്പറില്‍ ബന്ധപ്പെടണം.