എയര്‍ ഇന്ത്യയുടെ കാള്‍സെന്റര്‍ സര്‍വീസ് വെള്ളിയാഴ്ച മുതല്‍

Posted on: May 7, 2014 8:29 am | Last updated: May 9, 2014 at 1:20 am
SHARE

air-india-wi-fi-serviceകൊച്ചി: എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ കാള്‍സെന്റര്‍ സര്‍വീസ് വെള്ളിയാഴ്ച മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കാള്‍സെന്ററുമായി മലയാളം, തമിഴ്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളില്‍ ആശയവിനിമയം നടത്താന്‍ കഴിയും. ഫ്‌ളൈറ്റ്, ബുക്കിംഗ് സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാകും.
ടിക്കറ്റ് ബുക്ക് ചെയ്യാനും ബുക്കിംഗില്‍ മാറ്റം വരുത്താനും അധിക ബാഗേജ് ബുക്ക് ചെയ്യാനും പ്രത്യേക സീറ്റുകള്‍ ഉറപ്പാക്കാനും കാള്‍സെന്ററിനെ ഉപയോഗപ്പെടുത്താം. ഉപഭോക്താക്കള്‍ക്കുള്ള സേവനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കാള്‍സെന്റര്‍ സര്‍വീസ് ഏര്‍പ്പെടുത്തുന്നതെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് സി ഇ ഒ കെ ശ്യാംസുന്ദര്‍ പറഞ്ഞു. +914466921500 എന്ന ഹെല്‍പ് ലൈന്‍ നമ്പറില്‍ ലോകത്തെവിടെ നിന്നും ബന്ധപ്പെടാം. ചെന്നൈയിലെ സതര്‍ലാന്റ് ഗ്ലോബല്‍ സര്‍വീസസ് ആണ് സേവനം ലഭ്യമാക്കുന്നത്.