സഹാറ മേധാവി സുബ്രതാ റോയിയുടെ ഹരജി സുപ്രീം കോടതി തള്ളി

Posted on: May 7, 2014 12:36 am | Last updated: May 7, 2014 at 12:37 am

ന്യൂഡല്‍ഹി: സഹാറ മേധാവി സുബ്രതാ റോയിയുടെ ഹരജി സുപ്രീം കോടതി തള്ളി. തന്നെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടുകൊടുത്തുകൊണ്ട് സുപ്രീം കോടതി കഴിഞ്ഞ മാസം നാലിന് പുറപ്പെടുവിച്ച വിധിയെ ചോദ്യം ചെയ്താണ് സുബ്രതാ റാവു ഹരജി ഫയല്‍ ചെയ്തിരുന്നത്.
നിക്ഷേപകരില്‍ നിന്ന് സ്വീകരിച്ച 24,000 കോടി രൂപ തിരിച്ചടക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഇത് പാലിക്കാന്‍ എസ് ഐ ആര്‍ ഇ സി എല്‍, എസ് എച്ച് ഐ സി എല്‍ കമ്പനികള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് റോയിയെയും് രണ്ട് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളെയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടുകൊടുത്ത് സുപ്രീം കോടതി ഉത്തരവായത്. നിക്ഷേപകരുടെ പണം തിരിച്ചു നല്‍കാനുള്ള പോംവഴി കണ്ടെത്താന്‍ അദ്ദേഹത്തിന്റെ കൗണ്‍സിലിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. അതുവരെ റോയ് കസ്റ്റഡിയില്‍ തുടരേണ്ടി വരും. ജസ്റ്റിസ് കെ എസ് രാധാകൃഷ്ണന്‍, ജസ്റ്റിസ് കെ എസ് ഖേകര്‍ എന്നിവരുടെ ബഞ്ചാണ് ഹരജി തള്ളിക്കളഞ്ഞത്. 20,000 കോടി രൂപ കെട്ടിവെക്കാനാണ് സുപ്രീം കോടതി ആവശ്യപ്പെട്ടത്. ഇതില്‍ പകുതി ബേങ്ക് ഗ്യാരണ്ടിയായും ബാക്കി റൊക്കം തുകയായും നല്‍കണം.