Connect with us

Kerala

ഹാരിസണ്‍ ഭൂമി: ഒഴിപ്പിക്കല്‍ നടപടികള്‍ തത്ക്കാലത്തേക്ക് നിര്‍ത്തി

Published

|

Last Updated

കല്‍പ്പറ്റ: വയനാട്ടിലെ അരപ്പറ്റയില്‍ ഹാരിസണ്‍ ഭൂമി കുടിയേറിയവരെ ഒഴിപ്പിക്കാനുള്ള നീക്കം തത്ക്കാലത്തേക്ക് നിര്‍ത്തിവെച്ചു. ഇന്ന് രാവിലെ ഒഴിപ്പിക്കാനെത്തിയ പോലീസ്, റെവന്യൂ ഉദേ്യഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞിരുന്നു. തുടര്‍ന്ന് ആത്മഹത്യാ ശ്രമവും അരങ്ങേറി. സ്ഥിതി കൂടുതല്‍ വഷളാകുന്നത് ഒഴിവാക്കാന്‍ നടപടികള്‍ തത്ക്കാലം നിര്‍ത്തിവെക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിക്കുകയായിരുന്നു. ജില്ലാ കലക്ടറുമായി ചര്‍ച്ച നടത്താമെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ഇന്ന് രാവിലെ പത്ത് മണിയോടെയാണ് പോലീസ് സംഘം സ്ഥലത്തെത്തിയത്. എന്നാല്‍ സി പി എം നേതാക്കളുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ സംഘടിതമായി അധികൃതരെ തടയുകയായിരുന്നു. എ കെ ശശീന്ദ്രന്‍ പി കെ കൃഷ്ണപ്രസാദ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പോലീസുകാരെ തടഞ്ഞത്. അതിനിടെ, ജനിച്ച് മണ്ണ് വിടുപോകില്ലെന്ന് മുദ്രാവാക്യം വിളിച്ച് രണ്ട് പേര്‍ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് ആത്മഹത്യാഭീണിയും മുഴക്കി. ചിലര്‍ മരത്തിന് മുകളിലും കയറി.

ഹാരിസണ്‍ പ്ലാന്റേഷന്റെ 37 ഏക്കര്‍ ഭൂമിയിെല 144 കുടുംബങ്ങളെ ഒഴിപ്പിക്കണമെന്ന ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് പോലീസ് ഇവരെ ഒഴിപ്പിക്കാന്‍ എത്തിയത്.