മണല്‍: എസ് ടി യു പ്രക്ഷോഭത്തിലേക്ക്; 12ന് കലക്ടറേറ്റ് മാര്‍ച്ച്

Posted on: May 3, 2014 12:42 am | Last updated: May 2, 2014 at 11:43 pm

കാസര്‍കോട്: മണല്‍ മേഖലയിലെ പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് എസ്ടി.യു ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 12ന് രാവിലെ 10 മണിക്ക് കളക്‌ട്രേറ്റ് മാര്‍ച്ചും ധര്‍ണയും നടത്തും.
മണല്‍ ക്ഷാമം രൂക്ഷമായതോട് കൂടി ജില്ലയില്‍ നിര്‍മാണ മേഖല സ്തംഭിച്ചിരിക്കുകയാണ്. ഇത് വഴി ആയിരക്കണക്കിന് നിര്‍മാണ തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ട സാഹചര്യമാണ് നിലവിലുള്ളത്.
ജില്ലാ പ്രവര്‍ത്തക സമിതി യോഗം എസ് ടി യു സംസ്ഥാന പ്രസിഡന്റ് അഹമ്മദ് കുട്ടി ഉണ്ണിക്കുള്ളം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ പി മുഹമ്മദ് അഷ്‌റഫ് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് എ അബ്ദുറഹ്മാന്‍, ജില്ലാ ഭാരവാഹികളായ ശംസുദ്ദീന്‍ ഐ ടി, എ അഹമ്മദ് ഹാജി, എന്‍ എ അബ്ദുല്‍ ഖാദര്‍, ബികെ അബ്ദുസ്സമദ്, അബ്ദുറഹ്മാന്‍ മേസ്തിരി, ഷരീഫ് കൊടവഞ്ചി, അബ്ദുറഹ്മാന്‍ ബന്തിയോട്, കുഞ്ഞഹമ്മദ് കല്ലൂരാവി, ഇബ്‌റാഹിം പറമ്പത്ത്, മുത്തലിബ് പാറക്കെട്ട്, ഉമ്മര്‍ അപ്പോളോ, മക്കാര്‍ മാസ്റ്റര്‍, മുജീബ് കമ്പാര്‍, മൊയ്തീന്‍ കൊല്ലമ്പാടി, കെ എം സി ഇബ്‌റാഹിം, കെ എ മുസ്തഫ, ബി പി മുഹമ്മദ്, ഷിഹാബുദ്ദീന്‍, കെ എം മജീദ്, യൂനസ് വടകരമുക്ക്, കരീം കുശാല്‍ നഗര്‍, അബൂബക്കര്‍ കണ്ടത്തില്‍, ഹാരിസ് ബാലനടുക്കം, സുബൈര്‍ മാര പ്രസംഗിച്ചു.