മൂന്നാം മുന്നണിയെ തള്ളിപ്പറഞ്ഞ് കോണ്‍ഗ്രസ്

Posted on: May 1, 2014 12:05 pm | Last updated: May 2, 2014 at 7:30 am
SHARE

sonia with ahammed pattelന്യൂഡല്‍ഹി: മോഡി അധികാരത്തിലെത്തുന്നത് തടയാന്‍ മൂന്നാം മുന്നണിയെ പിന്തുണക്കുമെന്ന് പ്രസ്താവന കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍ തിരുത്തി. മൂന്നാം മുന്നണിയെന്നത് സാങ്കല്‍പികം മാത്രമാണ്. കോണ്‍ഗ്രസ് ഒറ്റക്ക് അധികാരത്തിലേറുമെന്നും അഞ്ചുവര്‍ഷം ഭരിക്കുമെന്നും അഹമ്മദ് പട്ടേല്‍ പറഞ്ഞു.

മൂന്നാം മുന്നണിയെ പിന്തുണക്കുമെന്ന അഹമ്മദ് പട്ടേലിന്റെ പ്രസ്താവനയെ വിമര്‍ശിച്ച പല കോണ്‍ഗ്രസ് നേതാക്കളും രംഗത്തെത്തിയിരുന്നു. നരേന്ദ്ര മോഡിയും പട്ടേലിന്റെ പ്രസ്താവന ഉയര്‍ത്തിക്കാട്ടി കോണ്‍ഗ്രസിനെ പരിഹസിച്ചിരുന്നു.