Connect with us

National

ചിഹ്നം ഉയര്‍ത്തിക്കാട്ടിയ സംഭവം: നരേന്ദ്ര മോഡിക്കെതിരെ കേസെടുത്തു

Published

|

Last Updated

ന്യൂഡല്‍ഹി: ബൂത്തിന് പുറത്ത് പാര്‍ട്ടി ചിഹ്നം ഉയര്‍ത്തിക്കാട്ടിയതിന് ബി ജെ പി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോഡിക്കെതിരെ പോലീസ് കേസെടുത്തു. അഹമ്മദാബാദ് പോലീസാണ് കേസെടുത്തത്. ഇന്ന് വൈകീട്ട് ആറുമണിക്ക് മുമ്പ് മോഡിക്കെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഗുജറാത്ത് പോലീസിനോട് നിര്‍ദേശിച്ചിരുന്നു.

എല്‍ കെ അഡ്വാനി മല്‍സരിക്കുന്ന ഗാന്ധി നഗറില്‍ വോട്ട് ചെയ്ത ശേഷം മോഡി താമര ചിഹ്നം ഉയര്‍ത്തിക്കാണിക്കുകയായിരുന്നു. തുടര്‍ന്ന് മാധ്യമങ്ങളുമായി കൂടിക്കാഴ്ച്ച നടത്തുകയും ചെയ്തിരുന്നു. ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ച ചാനലുകള്‍ക്കെതിരെയും കേസെടുക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചിരുന്നു. കോണ്‍ഗ്രസാണ് മോഡിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. പോളിംഗ് ബൂത്തിന് 100 മീറ്റര്‍ അടുത്ത് വരെ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ യാതൊന്നും പ്രദര്‍ശിപ്പിക്കാന്‍ പാടില്ലെന്നാണ് നിയമം.

Latest