First Gear
ഹോണ്ട ആക്ടീവ 125 സ്‌കൂട്ടര്‍ വിപണിയിലെത്തി
ന്യൂഡല്‍ഹി: സ്‌കൂട്ടര്‍ പ്രേമികളുടെ ഇഷ്ടവാഹനമായി മാറിയ ഹോണ്ട ആക്ടീവയില്‍ നിന്ന് പുതിയ വേരിയന്റ്. ഏവരും പ്രതീക്ഷിചിരുന്ന ആക്ടീവ 125 വിപണിയിലിറക്കി. 124.9 സിസി ഫോര്‍ സ്‌ട്രോക്ക് എന്‍ജിനാണ് ആക്ടീവ 125ന് കരുത്ത് പകരുന്നത്. 6500 ആര്‍ പി എമ്മില്‍ 8.6 ബി എച്ച് പി കരുത്ത് പകരാന്‍ ഈ എന്‍ജിന് കഴിയും.
ആക്ടീവ 125ന്റെ സ്റ്റാന്‍ഡേര്‍ഡ് വേരിയന്റിന് 56,607 രൂപയാണ് മുംബൈ എക്‌സ് ഷോറൂം വില. ആക്ടീവ് 125 ഡീലക്‌സ് വേരിയന്റിന് 62,588 രൂപ വരും. ഡിസ്‌ക്ക് ബ്രേക്കും അലോയ് വീലുമാണ് ഇതിന്റെ സവിശേഷത. രണ്ട് വേരിയന്റുകളും നീല, സില്‍വര്‍, കറുപ്പ്, വെളുപ്പ് നിറങ്ങളില്‍ ലഭ്യമാകും.
---- facebook comment plugin here -----



