ഐ പി എല്‍: ഡല്‍ഹി ഡയര്‍ ഡെവിള്‍സിന് വിജയം

Posted on: April 27, 2014 7:58 pm | Last updated: April 28, 2014 at 11:39 pm

delhi dairdevilsഅബൂദബി: ഐ പി എല്‍ ക്രിക്കറ്റില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ഡല്‍ഹി ഡെയര്‍ ഡെിവിള്‍സിന് ആറ് വിക്കറ്റ് ജയം. 126 റണ്‍സ് വിജയലക്ഷ്യം 18.5 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ഡല്‍ഹി മറികടന്നു.

ഡല്‍ഹിക്കായി മുരളി വിജയ് (40), ഡുമിനി(19), ഡി കോക്ക് (16), പീറ്റേഴ്‌സണ്‍(26) റണ്‍സെടുത്തു. മുംബൈക്കായി മലിംഗ രണ്ടും ആന്‍ഡേഴ്‌സണും രോഹിത് ശര്‍മയും ഓരോ വിക്കറ്റ് വീഴ്ത്തി.