56 ഇഞ്ച് നെഞ്ചല്ല; ഭരിക്കാന്‍ വേണ്ടത് വലിയ ഹൃദയം- പ്രിയങ്ക ഗാന്ധി

Posted on: April 27, 2014 3:12 pm | Last updated: April 27, 2014 at 3:12 pm

priyanka gnadhiറാബ്‌റി ദേവി: രാജ്യം തിരഞ്ഞെടുപ്പ് ചൂടില്‍ ഉരുകിയൊലിക്കുമ്പോള്‍ കോണ്‍ഗ്രസും ബി ജെ പിയും വാക് പോര് തുടരുന്നു. രാജ്യം ഭരിക്കാന്‍ വേണ്ടത് 56 ഇഞ്ച് നെഞ്ചല്ല,. മറിച്ച് വലിയ ഹൃദയവും ധാര്‍മിക പിന്തുണയുമാണെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി പറഞ്ഞു. ഇന്ത്യയെ ഏറ്റവും വലിയ രാജ്യമാക്കി മാറ്റാന്‍ 56 ഇഞ്ച് നെഞ്ചാണ് ആദ്യം വേണ്ടതെന്ന മോഡിയുടെ പ്രസ്താവനക്ക് മറുപടി നല്‍കുകയായിരുന്നു പ്രിയങ്ക.

ഈ രാജ്യം ഭരിക്കാന്‍ 56 ഇഞ്ച് നെഞ്ച് ആവശ്യമില്ല. അധികാരത്തിന്റെ ക്രൂരമായ ശക്തിയും വേണ്ട. പക്ഷേ വലിയ ഹൃദയം വേണം. ധാര്‍മികമായ പിന്തുണയും ആഭ്യന്തരമായ കരുത്തുമാണ് അതിന് ആവശ്യം. ചിലപ്പോള്‍ രാജ്യത്തിന്റെ സംസ്‌കാരത്തെ രക്ഷിക്കാന്‍ ജീവന്‍ ബലിയര്‍പ്പിക്കേണ്ടി വരുമെന്നും പ്രിയങ്ക പറഞ്ഞു. റായ്ബറേലിയിലെ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.