വട്ടപ്പാറയിലെ ഗ്യാസ് ടാങ്കര്‍ നീക്കി; ഗതാഗതം പുനസ്ഥാപിച്ചു

Posted on: April 27, 2014 6:00 am | Last updated: April 28, 2014 at 11:32 am

vattapparra tankerവളാഞ്ചേരി: മലപ്പുറം വളാഞ്ചേരിക്കടുത്ത് വട്ടപ്പാറ വളവില്‍  ടാങ്കര്‍ ലോറി മറിഞ്ഞതിനെ തുടര്‍ന്ന് ദേശീയപാത 17ല്‍ തടസ്സപ്പെട്ട ഗതാഗതം ശനിയാഴ്ച അര്‍ധരാത്രിയോടെ പുനസ്ഥാപിച്ചു.

ഇന്നലെ ഉച്ചക്ക് ശേഷം മൂന്ന് മണിയോടെയാണ് മംഗലാപുരത്തുനിന്ന് കൊച്ചിയിലേക്ക് പോവുകയായിരുന്ന ടാങ്കര്‍ നിയന്ത്രണം വിട്ട് റോഡരികിലേക്ക് മറിഞ്ഞത്. ഇതേതുടര്‍ന്ന് ദേശീയയ പാത 17ല്‍ ഗതാഗതം തടസ്സപ്പെടുകയായിരുന്നു. ചോര്‍ച്ച ഭയന്ന് അര കിലോമീറ്റര്‍ ചുറ്റളവിലുള്ള ആളുകളോട് ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടുവെങ്കിലും ചോര്‍ച്ചയില്ലെന്ന് പിന്നീട് അധികൃതര്‍ സ്ഥിരീകരിച്ചതോടെ ആശങ്ക നീങ്ങി. ഇവിടുത്തെ വൈദ്യുത ബന്ധവും വിച്ഛേദിച്ചിരുന്നു.