കടകംപള്ളി ഭൂമി തട്ടിപ്പ് കേസ്: സലീം രാജും ഭാര്യയും പ്രതികള്‍

Posted on: April 26, 2014 2:30 pm | Last updated: April 27, 2014 at 6:45 am

saleemrajതിരുവനന്തപുരം: കോലിളക്കം സൃഷ്ടിച്ച കടകംപള്ളി ഭൂമി തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാണ്‍ സലീം രാജും ഭാര്യ ഷംഷാദും പ്രതികള്‍. സി ബി ഐ അന്വേഷണ സംഘം തിരുവനന്തപുരത്തെ പ്രത്യേക വിചാരണക്കോടതിയില്‍ സമര്‍പ്പിച്ച എഫ് ഐ ആറിലാണ് ഇവരെ പ്രതിചേര്‍ത്തിരിക്കുന്നത്. ആകെ 27 പ്രതികളാണ് കേസിലുള്ളത്. ഇവരില്‍ ചിലര്‍ സലീം രാജിന്റെ ബന്ധുക്കളാണ്.

കേസില്‍ 21ാം പ്രതിയാണ് സലീംരാജ്, ഷംഷാദ് 22ാം പ്രതിയും.