മൂന്നാം മുന്നണിയെ കോണ്‍ഗ്രസ് പിന്തുണച്ചേക്കാം: പൃഥ്വിരാജ് ചവാന്‍

Posted on: April 25, 2014 11:31 pm | Last updated: April 25, 2014 at 11:31 pm

prwithiraj chavanമുംബൈ: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ കോണ്‍ഗ്രസിന് കാര്യമായ മുന്നേറ്റം കാഴ്ചവെക്കാന്‍ സാധിക്കില്ലെന്ന് പരോക്ഷമായി സമ്മതിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന്‍ രംഗത്ത്. മുംബൈ ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് മികച്ച പ്രകടനം നടത്തിയിട്ടുണ്ട്. മൂന്നാം മുന്നണിയെ കോണ്‍ഗ്രസ് പിന്തുണക്കാനുള്ള സാധ്യതയും അദ്ദേഹം തള്ളിക്കളഞ്ഞില്ല. നരേന്ദ്ര മോദി പ്രധാനമന്ത്രിയാകാതിരിക്കാന്‍ മൂന്നാം മുന്നണിയോട് കൈകോര്‍ക്കാന്‍ കോണ്‍ഗ്രസ് തയ്യാറായേക്കുമെന്നാണ് ചവാന്‍ അഭിപ്രായപ്പെട്ടു. ബി ജെ പി നേതൃത്വത്തിലുള്ള എന്‍ ഡി എ 180 സീറ്റുകളില്‍ കൂടുതല്‍ നേടില്ലെന്നും ചവാന്‍ അഭിപ്രായപ്പെട്ടു. എന്‍ ഡി എ 230 സീറ്റ് നേടുമെന്നാണ് അഭിപ്രായ സര്‍വേകള്‍ വിലയിരുത്തുമ്പോഴാണിത്.
കോണ്‍ഗ്രസിനേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ ബി ജെ പിക്ക് ലഭിച്ചാല്‍ പോലും നരേന്ദ്ര മോദി പ്രധാനമന്ത്രിയാകാനുള്ള സാധ്യത കുറവാണ്. പ്രാദേശിക പാര്‍ട്ടികളുടെ പിന്തുണ ഒരിക്കലും മോദിക്ക് ലഭിക്കില്ലെന്ന് ചവാന്‍ അഭിപ്രായപ്പെട്ടു. മതേതര സര്‍ക്കാര്‍ രൂപവത്കരിക്കുകയാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. ഭൂരിപക്ഷം ലഭിച്ചില്ലെങ്കില്‍ മുന്നാം മുന്നണിയെ പിന്തുണക്കാനും തയ്യാറായേക്കുമെന്ന് ചവാന്‍ പറഞ്ഞു.