Connect with us

Gulf

മദ്‌റസകളുടെ നവീകരണത്തിന് ഐ സ് എഫ് കാമ്പയിന്‍

Published

|

Last Updated

മസ്‌കത്ത്: സ്‌കൂള്‍ വിദ്യാര്‍ഥികളിലും കൂടുംബങ്ങളിലും ധാര്‍മിക വിദ്യാഭ്യാസം സാര്‍വത്രികമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യന്‍ കള്‍ചറല്‍ ഫൗണ്ടേഷന്‍ (ഐ സി എഫ്) ഒമാനില്‍ മദ്‌റസാ നവീകരണ മാസം ആചരിക്കുന്നു. ഇന്ന് നടക്കുന്ന വിജ്ഞാന ദിനാചരണത്തോടെ ആരംഭിക്കുന്ന കാമ്പയിന്‍ മെയ് 23 വരെ നീണ്ടു നില്‍ക്കും. “നമ്മുടെ കുഞ്ഞുങ്ങള്‍; നന്മയുടെ നക്ഷത്രങ്ങള്‍” എന്ന പ്രമേയമാണ് കാമ്പയിന്‍ ചര്‍ച്ച ചെയ്യുന്നത്.
പാരന്റിംഗ് ക്ലാസുകള്‍, ഗൃഹ സന്ദര്‍ശനം, മാനേജ്‌മെന്റ് പരിശീലനം, അധ്യാപക പരിശീലനം, സെമിനാറുകള്‍, ആലുംനി മീറ്റുകള്‍, സ്റ്റഡി ടൂര്‍, യൂനിഫോം ഏകീകരണം തുടങ്ങി വ്യത്യസ്ത പദ്ധതികളാണ് കാമ്പയിന്‍ കാലത്ത് നടത്തുന്നത്. സംഘടനക്കു കീഴില്‍ രാജ്യത്തു പ്രവര്‍ത്തുക്കുന്ന ഇരുപതോളം മദ്‌റസകളിലായി രാജ്യത്ത് ആയിരത്തോളം വിദ്യാര്‍ഥികള്‍ പഠിക്കുന്നു. മദ്‌റസകളില്‍ ഈ വര്‍ഷം സുന്നി വിദ്യാഭ്യാസ ബോര്‍ഡിന്റെ കേന്ദ്രീകൃത പരീക്ഷ നടപ്പിലാക്കി. സ്‌കൂള്‍ പഠന സമയത്തിനനുസൃതമായുള്ള പാഠ്യസമയക്രമമാണ് ഇവിടെ നടപ്പിലാക്കുന്നത്. സ്‌കൂള്‍ അവധിക്കാലത്ത് മദ്‌റസ വിദ്യാഭ്യാസത്തിനു തടസം വരാതെയയാണ് ഈ ക്രമീകരണം.
മദ്‌റസകള്‍ പ്രദേശത്തെ ജനങ്ങള്‍ക്കും പൊതുവേ പ്രവാസികള്‍ക്കും ആരോഗ്യ ബോധവത്കരണം, ജോബ് ഗൈഡന്‍സ്, പ്രവാസി ഹെല്‍പ് ലൈന്‍, സാന്ത്വന കേന്ദ്രം തുടങ്ങിയ സേവന കേന്ദ്രമാക്കി പരിഷ്‌കരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും കാമ്പയിന്‍ കാലയളവില്‍ നടത്തും.

 

---- facebook comment plugin here -----

Latest