വിവാഹം ഇനി ‘സ്വര്‍ഗ’ത്തില്‍ ആകാം

Posted on: April 25, 2014 8:03 pm | Last updated: April 25, 2014 at 8:03 pm

heavanദുബൈ: ബുര്‍ജുല്‍ അറബ് ഹെലിപ്പാഡ് വിവാഹത്തിന് വിട്ടുകൊടുക്കും. രണ്ടുലക്ഷം ദിര്‍ഹമാണ് നിരക്ക്. ഇവിടെ എത്താനുള്ള ഹെലിക്കോപ്റ്റര്‍, വിവാഹ കേക്ക്, അലങ്കാരങ്ങള്‍ എന്നിവയൊക്കെ ബുര്‍ജുല്‍ അറബ് അധികൃതര്‍ തന്നെ ഒരുക്കും. കാറില്‍ ഹോട്ടലിലെത്തിയാല്‍ ലിഫ്റ്റില്‍ ഹെലിപ്പാഡിലെത്തിക്കും. സമുദ്രത്തില്‍ നിന്ന് 212 മീറ്റര്‍ ഉയരത്തിലാണ് ഹെലിപ്പാട്. വിവാഹം സ്വര്‍ഗത്തില്‍ എന്ന ചൊല്ല് അന്വര്‍ഥമാക്കാന്‍ ഹെലിപ്പാഡ് ഉപകരിക്കുമെന്നാണ് പ്രലോഭനം.
2004ല്‍ ടൈഗര്‍വുഡ് ഇവിടെ ഗോള്‍ഫ് പരിശീലനവും പിന്നീട് റോജര്‍ ഫെഡററും ആന്ദ്രെ അഗാസിയും തമ്മില്‍ ടെന്നീസ് മത്സരവും നടത്തിയിരുന്നു.
അതിഥികളെ ആഹ്ലാദിപ്പിക്കുന്നതിനാണ് വിവാഹ വാഗ്ദാനമെന്ന് ജനറല്‍ മാനേജര്‍ ഹെന്റിച്ച് മോറിയോ പറഞ്ഞു.
വിവാഹ ഒരുക്കത്തിന് എല്ലാ സൗകര്യവും ഹോട്ടലിലുണ്ട്. മണവാട്ടിക്ക് ഒരുങ്ങാന്‍ സ്പായും വിശാലമായ സൂട്ടും ആഭരണക്കടയും ഇവിടെയുണ്ടെന്നും മോറിയോ അറിയിച്ചു.