തൃശൂരില്‍ ഗുണ്ടാ ആക്രമണം: രണ്ടുപേര്‍ കൊല്ലപ്പെട്ടു

Posted on: April 25, 2014 7:48 pm | Last updated: April 26, 2014 at 12:07 am

murderതൃശൂര്‍: കോടന്നൂരില്‍ ഗുണ്ടാ ആക്രമണത്തില്‍ രണ്ടുപേര്‍ മരിച്ചു. കോടന്നൂര്‍ സ്വദേശി അയ്യപ്പദാസ്, രാജേഷ് എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ പുല്ലന്‍ സിജോ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. പണത്തെ ചൊല്ലി ഗുണ്ടാ സംഘങ്ങള്‍ക്കിടയിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറയുന്നു. വടിവാള്‍, ചുറ്റിക എന്നിവ കൊണ്ട് ഗുരുതരമായി പരിക്കേറ്റ കാരേക്കാട്ട് മാരാത്ത് അയ്യപ്പദാസ് ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴിയും രാജേഷ് ആശുപത്രിയില്‍ വെച്ചുമാണ് മരിച്ചത്.

അയ്യപ്പദാസ് നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറയുന്നു. കോടന്നൂര്‍ സ്വദേശികള്‍ തന്നെയായ പ്രതികള്‍ നെടുപുഴ ഭാഗത്തേക്കാണ് രക്ഷപ്പെട്ടതെന്ന സംശയത്തിലാണ് പൊലീസ്. ചേര്‍പ്പ് സി ഐ സി സുന്ദരന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്.