Connect with us

Kerala

പത്മനാഭ സ്വാമി ക്ഷേത്രം: ജില്ലാ ജഡ്ജിയുടെ നേതൃത്വത്തില്‍ പുതിയ ഭരണ സമിതി

Published

|

Last Updated

തിരുവനന്തപുരം: പത്മനാഭ സ്വാമി ക്ഷേത്രത്തിന് ജില്ലാ ജഡ്ജിയുടെ നേതൃത്വത്തില്‍ പുതിയ ഭരണ സമിതിയെ നിയോഗിക്കണമെന്ന് സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ്. ജില്ലാ ജഡ്ജി ഹിന്ദുവല്ലെങ്കില്‍ തൊട്ടടുത്ത മുതിര്‍ന്ന ജഡ്ജി ഭരണ സമിതിയുടെ അദ്ധ്യക്ഷനാവും. രാജകുടുംബത്തില്‍ പെട്ട ആരും ഭരണസമിതിയില്‍ ഇല്ല. ക്ഷേത്രത്തിന്റെ വരവ് ചിലവ് കണക്കുകളുടെ മൂല്യനിര്‍ണയത്തിന്റെ ചുമതല മുന്‍ സി എ ജി വിനോദ് റായിക്കായിരിക്കും. ക്ഷേത്ര നിലവറയുടെ താക്കോല്‍ ഭരണസമിതി അദ്ധ്യക്ഷന്‍ കൂടിയായ ജില്ലാ ജഡ്ജിയെ ഏല്‍പ്പിക്കണമെന്നും സുപ്രീംകോടതി വ്യക്തമാക്കി.

ക്ഷേത്ര പരിപാലനത്തില്‍ രാജ കുടുംബത്തിന്റെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ച്ചയുണ്ടായതായി അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് ഗൗരവമുള്ളതാണെന്ന് കഴിഞ്ഞ ദിവസം കോടതി നിരീക്ഷിച്ചിരുന്നു.