സുനിമോള്‍ സ്വപ്‌നം കാണുന്നത് മക്കള്‍ക്ക് അന്തിയുറങ്ങാന്‍ ഒരു കൊച്ചുവീട്

Posted on: April 24, 2014 11:41 am | Last updated: April 24, 2014 at 11:41 am

p2 tcr cancer pationt story-sinu molചാലക്കുടി: ജീവതത്തിന് തിരശ്ശീല വീഴാന്‍ അധികനാളില്ലെന്നറിയുമ്പോഴും സുനിമോള്‍ സ്വപ്‌നം കാണുന്നത് കുഞ്ഞുമക്കള്‍ക്ക് അന്തിയുറങ്ങാന്‍ ഒരു കൊച്ചുവീടാണ്. ഉറുമ്പന്‍കുന്ന് തുളസിപറമ്പില്‍ ഉദയകുമാറിന്റെ ഭാര്യ സുനിമോളാണ് തന്റെ സ്വപനം സാക്ഷാത്കരിക്കുമെന്ന പ്രതീക്ഷയില്‍ കഴിയുന്നത്. മനോരോഗിയായ ഭര്‍ത്താവും പതിനൊന്നും,പതിമൂന്നും വയസ്സ് പ്രായമായ മക്കളും അടങ്ങുന്ന ഈ കുടുംബത്തിന് കയറികിടക്കാന്‍ സ്വന്തമായി ഒരു കൂര പോലുമില്ല. രക്താര്‍ബുദത്തിന്റെ അവസാനഘട്ടത്തിലാണ് ഇപ്പോള്‍ സുനിമോള്‍. തുടര്‍ ചികിത്സയില്ലാതെ ആശുപത്രിയധികൃതരും മടക്കിയ സുനിമോളും കുടുംബവുമിപ്പോള്‍ ഉറുമ്പന്‍ക്കുന്നിലെ സഹോദരന്റെ സംരക്ഷണയിലാണ്. വിദ്യാര്‍ഥികളായ അനന്തുവിനും ആതിരക്കും കയറിക്കിടക്കാന്‍ ഒരുവീട് ഉണ്ടാകണമെന്നാണ് ഈ അമ്മയുടെ പ്രാര്‍ഥന. രോഗിയായ ഭര്‍ത്താവിന് ഇതിനുള്ള ത്രാണിയില്ലെന്നറിയുന്ന സുനിമോള്‍ വീടെന്ന സ്വപ്‌നത്തിന് ഉദാരമതികളുടെ സഹായം തേടുകയാണ്.
സുനിമോളുടെ വീടെന്ന സ്വപ്‌നം സാക്ഷാത്കരിക്കാനായി ചാലക്കുടി നഗരസഭാ വാര്‍ഡ് കൗണ്‍സിലറുടെ നേതൃത്വത്തില്‍ സഹായ സമിതി രൂപവത്കരിച്ചിട്ടുണ്ട്്. ചാലക്കുടി എസ് ബി ഐയില്‍ 20207788532എന്ന നമ്പറില്‍ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. ഉദാരമതികളുടെ സഹായം പ്രതീക്ഷിക്കുന്നു. ഫോണ്‍ 9846588605.