മലിംഗ ലങ്കയുടെ ട്വന്റി20 ക്യാപ്റ്റന്‍

Posted on: April 24, 2014 7:41 am | Last updated: April 24, 2014 at 7:41 am

malingaകൊളംബോ: 2015 വരെ ശ്രീലങ്കയുടെ ട്വന്റി 20 ക്രിക്കറ്റ് ടീമിന്റെ നായകനായി ലസിത് മലിംഗയെയും ഏകദിന ടീമിന്റെ നായകനായി ഏഞ്ചലോ മാത്യൂസിനെയും ക്രിക്കറ്റ് സെലക്ടര്‍മാര്‍ തിരഞ്ഞെടുത്തു. ലോകകപ്പ് ട്വന്റി 20 കിരീടം ശ്രീലങ്ക നേടിയത് മലിംഗയുടെ നേതൃത്വത്തിലായിരുന്നു.
1996ന് ശേഷം ശ്രീലങ്കക്ക് ആദ്യ ഐ സി സി ട്രോഫി സമ്മാനിച്ചതിനുള്ള ഉപഹാരമാണ് മലിംഗക്ക് ക്യാപ്റ്റന്‍ സ്ഥാനം.
നേരത്തെ, ദിനേശ് ചാന്ദിമാലായിരുന്നു ട്വന്റി20 ക്യാപ്റ്റന്‍. ലോകകപ്പില്‍ ചാന്ദിമാലിന് കുറഞ്ഞ ഓവര്‍ നിരക്കിനെ തുടര്‍ന്ന് ഒരു മത്സരത്തില്‍ വിലക്ക് ലഭിച്ചതിനെ തുടര്‍ന്നാണ് മലിംഗ ക്യാപ്റ്റന്‍ സ്ഥാനം ആദ്യമായി ഏറ്റെടുക്കുന്നത്.
എന്നാല്‍, മോശം ഫോം കാരണം ചാന്ദിമാല്‍ സെമി ഫൈനലിലും പിന്‍മാറിയതോടെ മലിംഗ തന്നെ നയിച്ചു. ഫൈനലിലും മലിംഗയില്‍ വിശ്വാസമര്‍പ്പിച്ച് ലങ്ക കളത്തിലിറങ്ങി. ഇന്ത്യയെ ആറ് വിക്കറ്റിന് തോല്‍പ്പിച്ച് കിരീടം.