വിദ്വേഷ പ്രസംഗം: ഗിരിരാജ് സിംഗിനെതിരെ അറസ്റ്റ് വാറണ്ട്

Posted on: April 23, 2014 3:11 pm | Last updated: April 23, 2014 at 11:55 pm

20_giriraj_1853827eന്യൂഡല്‍ഹി: നരേന്ദ്ര മോഡി അധികാരത്തില്‍ വന്നാല്‍ മോഡി വിമര്‍ശകര്‍ പാക്കിസ്ഥാനിലേക്ക് പോകേണ്ടിവരുമെന്ന പ്രസ്താവന നടത്തിയ ബി ജെ പി നേതാവ് ഗിരിരാജ് സിംഗിനെതിരെ അറസ്റ്റ് വാറണ്ട്. ഝാര്‍ഖണ്ഡിലെ ബൊക്കാറോ ജില്ലാ കോടതിയാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.

ബീഹാര്‍, ഝാര്‍ഖണ്ഡ് സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതില്‍ നിന്ന് ഗിരിരാജ് സിംഗിനെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്നലെ വിലക്കിയിരുന്നു. പ്രസ്താവന ബി ജെ പി നേതൃത്വ പരസ്യമായി തള്ളിപ്പറഞ്ഞിട്ടും തന്റെ പ്രസ്താവനയില്‍ ഉറച്ച് നില്‍ക്കുകയാണ് ഗിരിരാജ് സിംഗ്.