ആറ്റിങ്ങല്‍ കൊലപാതകം: അനുശാന്തിക്ക് ജയിലില്‍ പൂരത്തല്ല്

Posted on: April 23, 2014 1:44 pm | Last updated: April 23, 2014 at 1:44 pm

anushanthiതിരുവനന്തപുരം: ആറ്റിങ്ങല്‍ ഇരട്ടക്കൊലക്കേസിലെ രണ്ടാം പ്രതിയും ഒന്നാം പ്രതി നിനോമാത്യുവിന്റെ കാമുകിയുമായ അനുശാന്തിക്ക് ജയിലില്‍ പൂരത്തല്ല്. അട്ടക്കുളങ്ങര വനിതാ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന അനുശാന്തിയെയാണ് സഹതടവുകാരായ വനിതകള്‍ പൊതിരെ തല്ലിയത്.

നിനോമാത്യവിനെ നേരത്തെ ടെക്‌നോപാര്‍ക്കില്‍ തെളിവെടുപ്പിന് കൊണ്ടുവന്നപ്പോള്‍ സഹജീവനക്കാര്‍ വളഞ്ഞിട്ട് തല്ലിയിരുന്നു. ഇതിന് ശേഷം കനത്ത് സുരക്ഷയിലാണ് പ്രതിയെ തെളിവെടുപ്പിന് കൊണ്ടുപോകുന്നത്.