കണ്ണൂരില്‍ സ്വകാര്യ ബസ് തലകീഴായി മറിഞ്ഞ് 80ഓളം പേര്‍ക്ക് പരുക്ക്

Posted on: April 23, 2014 11:42 am | Last updated: April 23, 2014 at 11:55 pm

knr bus accident
കണ്ണൂര്‍: കണ്ണൂര്‍ കാട്ടാമ്പള്ളി ബാലന്‍ കിണറിന് സമീപം സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 80ഓളം പേര്‍ക്ക് പരുക്കേറ്റു. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് സംഭവം. കാട്ടാമ്പള്ളിയില്‍ നിന്ന് കണ്ണൂരിലേക്ക് പോകുകയായിരുന്ന കെ എല്‍ 13 യു 7448 നമ്പര്‍ ‘അസ്മ’ ബസ്സാണ് തലകിഴായി മറിഞ്ഞത്. ബാലന്‍ കിണറിന് സമീപത്തെ വളവ് തിരിക്കുന്നതിനിടെ നിയന്ത്രണം വിടുകയായിരുന്നു.

knr accident

കണ്ണാടിപ്പറമ്പ് ആറാം പീടികയിലെ കലങ്ങത്ത് വീട്ടില്‍ പ്രശാന്ത് (25), ബസ് കണ്ടക്ടര്‍ വിനോദ് (35), പുല്ലപ്പിക്കടവിലെ സീമ (24), കാട്ടാമ്പള്ളിയിലെ പവിത്രന്‍ (59), പ്രജിത്ത് (40), മാതോടത്തെ വിനോദ് (49), കണ്ണാടിപ്പറമ്പിലെ റജീഷ് (39), ഗോപാലന്‍ (48), നസ്‌റീന (40), സിമ്‌ന(32), പവിത്രന്‍ (50), മനോജ് (42), വൈഷ്ണു (35), അനില്‍കുമാര്‍ (50), മുഹമ്മദ് കുഞ്ഞി (42), ഇന്ദിര (52), ആദര്‍ശ് (17), വിനോദ്, സന്ദീപ് (30) തുടങ്ങിയവര്‍ക്കാണ് പരുക്കേറ്റത്.

പരുക്കേറ്റവരെ കണ്ണൂര്‍ എ കെ ജി, കൊയിലി ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. പലരുടെയും നില ഗുരുതരമാണ്. അപടത്തില്‍പെട്ട ബസിന് പിന്നാലെ വന്ന ബസിലാണ് പരുക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചത്. ജയിംസ് മാത്യു എം എല്‍ എ അപകടത്തില്‍ പരുക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു.