Connect with us

Ongoing News

മോദിക്കും രാഹുലിനുമൊപ്പം മാറ്റുരക്കാന്‍ വീരപ്പന്റെ മരുമകനും

Published

|

Last Updated

പാറ്റ്‌ന: നരേന്ദ്ര മോദിക്കെതിരെ വാരാണസിയിലും രാഹുല്‍ ഗാന്ധിക്കെതിരെ അമേത്തിയിലും മത്സരിക്കുമെന്ന് വീരപ്പന്റെ മരുമകന്‍ പി എന്‍ ശ്രീരാമചന്ദ്രന്‍. സ്വതന്ത്ര സ്ഥാനാര്‍ഥിയായാണ് ഇരു മണ്ഡലങ്ങളിലും മത്സരിക്കുക.
വാരാണസിയിലെ കാശി വിശ്വനാഥ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തിയ ശേഷം ശ്രീരാമചന്ദ്രന്‍ മോദിക്കെതിരെ പത്രിക സമര്‍പ്പിച്ചു. രാഷ്ട്രീയത്തിലിറങ്ങണമെന്ന് വീരപ്പന്റെ മോഹം സാക്ഷാത്കരിക്കുന്നതിനാണ് മത്സരിക്കുന്നതെന്ന് പത്രിക സമര്‍പ്പിച്ച ശേഷം ശ്രീരാമചന്ദ്രന്‍ പറഞ്ഞു. ഉസാമാ ബിന്‍ലാദന്റെ അപരന്‍ മീര്‍ ഖാലിദ് നൂറും വാരാണസിയില്‍ പത്രിക സമര്‍പ്പിച്ചിട്ടുണ്ട്.

Latest