Connect with us

National

സ്വവര്‍ഗരതി നിയമവിരുദ്ധമാക്കിയ വിധി പുനഃപരിശോധിക്കും: സുപ്രിം കോടതി

Published

|

Last Updated

ന്യൂഡല്‍ഹി: സ്വവര്‍ഗരതി നിയമവിരുദ്ധമാക്കിയ വിധി പുനഃപരിശോധിക്കുമെന്ന് സുപ്രീം കോടതി. തുറന്ന കോടതിയില്‍ വീണ്ടും വാദം കേള്‍ക്കാനും കോടതി തീരുമാനിച്ചു. വിവിധ സംഘടനകള്‍ നല്‍കിയ തിരുത്തല്‍ ഹരജി പരിഗണിച്ചാണ് സുപ്രിം കോടതിയുടെ ഉത്തരവ്. സാധാരണ തിരുത്തല്‍ ഹരജികള്‍ ജഡ്ജിയുടെ ചേംബറില്‍ പരിഗണിച്ച് തീരുമാനമെടുക്കലാണ് പതിവ്. എന്നാല്‍ തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്ന ഹരജിക്കാരുടെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.

സ്വവര്‍ഗരതി നിയമവിധേയമാക്കി മാറ്റിയ 2009ലെ ഡല്‍ഹി ഹൈക്കോടതി വിധി റദ്ദാക്കിയാണ് കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റവും നിയമവിരുദ്ധവും ആണെന്ന് സുപ്രീംകോടതി വിധിച്ചത്. സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമാണെന്ന് സ്ഥാപിക്കുന്ന ഐപിസി സെക്ഷന്‍ 377 നിലനില്‍ക്കുമെന്നും കോടതി അന്ന് വ്യക്തമാക്കിയിരുന്നു.

Latest