Connect with us

International

വിമാനത്തിന്റെ ചക്രത്തിനിടിയിലിരുന്ന് യാത്ര ചെയ്ത 16കാരന്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു

Published

|

Last Updated

ഹോണലുലു: അമേരിക്കയില്‍ വിമാനത്തിന്റെ പിന്‍ചക്രത്തിന്റെ ഇടയിലിരുന്ന് യാത്ര ചെയ്ത കൗമാരക്കാന്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. കാലിഫോര്‍ണിയയില്‍ നിന്നും ഹവായ് തലസ്ഥാനമായ ഹോണലുലുവിലേക്ക് പോവുകയായിരുന്ന വിമാനത്തിന്റെ ചക്രത്തിനിടിയിലായിരുന്നു 16കാരന്‍ ഇരുന്നിരുന്നത്. ഇയാള്‍ സുരക്ഷിതനാണെന്ന് പോലീസ് അറിയിച്ചു.

കനത്ത പ്രതികൂല സാഹചര്യങ്ങള്‍ അതിജീവിച്ചാണ് 16കാരന്‍ യാത്ര ചെയ്തത്. 11,500 മീറ്റര്‍ ഉയരത്തില്‍ കൊടും തണുപ്പ്, ഓക്‌സിജന്റെ ലഭ്യതക്കുറവ് എന്നിവ അതിജയിച്ചായിരുന്നു യാത്ര. വീട്ടില്‍ നിന്നും വഴിക്കിട്ട് ഇറങ്ങിയ കൗമാരക്കാരനെ ചോദ്യം ചെയ്തതായി എഫ് ബി ഐ അറിയിച്ചു.

കാലിഫോര്‍ണിയയിലെ സാന്‍ജോസ് വിമാനത്താവളത്തില്‍ നിന്നാണ് കൗമാരക്കാരന്‍ വിമാനത്തിന്റെ പിന്‍ചക്രത്തില്‍ കയറിയിരുന്നത്. അഞ്ച് മണിക്കൂര്‍ യാത്ര ചെയ്താണ് വിമാനം ലാന്റ് ചെയ്തത്. ഇത്ര നേരം ഒരു മനുഷ്യന്‍ വിമാനത്തിന്റെ ചക്രത്തിന്റെ ഭാഗത്തിരുന്ന് യാത്ര ചെയ്ത് ജീവന്‍ തിരികെ കിട്ടിയത് അദ്ഭുതകരമാണ് എന്നാണ് വിഗദ്ധര്‍ പറയുന്നത്. എന്നാള്‍ ഇതിന്റെ പേരില്‍ കേസെടുക്കില്ലന്ന് പോലീസ് അറിയിച്ചു.