രഞ്ജിത്തിന് അര്‍ജുനക്ക് അര്‍ഹതയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

Posted on: April 21, 2014 3:32 pm | Last updated: April 21, 2014 at 5:00 pm

ranjith maheshwari

ന്യൂഡല്‍ഹി: മലയാളി ട്രിപ്പിള്‍ ജംപര്‍ രഞ്ജിത്ത് മഹേശ്വരിക്ക് അര്‍ജുന അവാര്‍ജിന് അര്‍ഹതയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. ഉത്തേജകമരുന്ന് ഉപയോഗിച്ചതിന് 2009ല്‍ രഞ്ജിത്തിനെ വിലക്കിയിരുന്നുവെന്നും വിലക്കിയത് റെയില്‍വേ അത്‌ലറ്റിക് ഫെഡറേഷനെ അറിയിച്ചിരുന്നുവെന്നും സര്‍ക്കാര്‍ ബോധിപ്പിച്ചു. തനിക്ക് ലഭിച്ച വിലക്കിനെ രഞ്ജിത്ത് എവിടെയും ചോദ്യം ചെയ്തിരുന്നില്ലെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

നവലോകം സാംസ്‌കാരിക സമിതിയാണ് രഞ്ജിത്തിനെ അര്‍ജുന അവാര്‍ഡ് ജേതാക്കളുടെ ലിസ്റ്റില്‍ നിന്ന് അവസാന നിമിഷം നീക്കിയതിനെതിരെ ഹര്‍ജി നല്‍കിയത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. വിഷയത്തില്‍ നിലപാടറിയിക്കാന്‍ സ്‌പോര്‍ട്‌സ് അതോരിറ്റി ഓഫ് ഇന്ത്യയോടും കേന്ദ്ര സര്‍ക്കാറിനോടും സുപ്രീംകോടതി കഴിഞ്ഞദിവസം നിര്‍ദേശിച്ചിരുന്നു.