ചോദ്യം ചോദിച്ചതിന് മാധ്യമപ്രവര്‍ത്തകയെ ബലാത്സംഗം ചെയ്യാന്‍ ആഹ്വാനം

Posted on: April 21, 2014 3:30 pm | Last updated: April 21, 2014 at 3:30 pm

article-2609016-1D3A763D00000578-296_308x185മോസ്‌ക്കോ: പത്രസമ്മേളനത്തിനിടയില്‍ ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകയെ ബലാത്സംഗം ചെയ്യാന്‍ ആഹാനം. ക്രമിലിയന്‍ അനുകൂല രാഷ്ട്രീയ നേതാവ് വഌഡ്മിര്‍ ശ്രിനോവസ്‌ക്കിയാണ് രണ്ട് മാസം ഗര്‍ഭിണിയായ വനിതാ മാധ്യമപ്രവര്‍ത്തകയെ ബലാത്സംഗം ചെയ്യാന്‍ അനുയായികളോട് നിര്‍ദേശിച്ചത്്.

ഉക്രയിനെതിരായ ഉപരോധം സംബന്ധിച്ച് ചോദിച്ചതില്‍ കുപിതനായാണ് ഇദ്ദേഹം മാധ്യമപ്രവര്‍ത്തകയെ ക്രൂരമായി ബലാത്സംഗം ചെയ്യാന്‍ ആഹ്വാനം ചെയ്തത്. ഇതും പറഞ്ഞ് തന്റെ രണ്ട് അനുയായികളെ ഇയാള്‍ യുവതിയുടെ അടുത്തേക്ക് തള്ളിവിടുന്നത് പത്രസമ്മേളനത്തിന്റെ വീഡീയോ ദൃശ്യത്തില്‍ വ്യക്തമായി കാണാം.

സംഭവത്തിന്റെ ആഘാതത്തില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട മാധ്യമപ്രവര്‍ത്തക ചികിത്സയിലാണ്.