ആരാധനാലയങ്ങള്‍ക്കുള്ള അലിഖിത വിലക്ക് എടുത്തുകളയണം: സമസ്ത

Posted on: April 19, 2014 10:23 pm | Last updated: April 19, 2014 at 10:23 pm
samastha-ulama-conf
സമസ്ത പണ്ധിത സമ്മളനത്തില്‍ കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തുന്നു

കോഴിക്കോട്: കേരളത്തില്‍ ആരാധനാലയങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള അലിഖിത വിലക്ക് എടുത്ത് കളയണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പണ്ഡിത സമ്മേളനം കേരള സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.

മതേതര ജനാധിപത്യ ഇന്ത്യയുടെ ഭാഗമായ കേരളത്തില്‍ ആരാധനാലയങ്ങള്‍ നിര്‍മ്മിക്കുന്നതിനും പരിപാലിക്കുന്നതിനും എല്ലാ മതവിഭാഗങ്ങള്‍ക്കും ഭരണഘടനാപരമായി അവകാശമുണ്ട്. എന്നാല്‍ ഇക്കാരത്തില്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി കേരളത്തില്‍ അവിഹിത വിലക്കുകള്‍ നിലനില്‍ക്കുകയാണ് പൗരന്‍മാരുടെ അവകാശ സംരക്ഷണത്തിന്റെ ഭാഗമായി തന്നെ സര്‍ക്കാര്‍ ഇത് കാണേണ്ടതുണ്ട്. ഉചിതമായ തീരുമാനങ്ങള്‍ ഉണ്ടാക്കാത്ത പക്ഷം ജനകീയ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ സമസ്ത: നിര്‍ബന്ധിതരാകുമെന്ന് സര്‍ക്കാറിനെ ഓര്‍മ്മപ്പെടുത്തി.

സയ്യിദ് അലി ബാഫഖിയുടെ അദ്ധ്യക്ഷതയില്‍ ഇ സുലൈമാന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി. ഹംസ മുസ്‌ലിയാര്‍ തളിപ്പറമ്പ്, പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, പേരോട് അബ്ദുറഹ്മാന്‍ സഖാഫി, എ കെ അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി, എം. അലിക്കുഞ്ഞി മുസ്‌ലിയാര്‍ ശിറിയ, സയ്യിദ് ഇബ്‌റാഹിം ഖലീലുല്‍ ബുഖാരി, എന്‍. അലി മുസ്‌ലിയാര്‍ കുമരംപുത്തൂര്‍ തുടങ്ങിയവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി. എപി മുഹമ്മദ് മുസ്‌ലിയാര്‍ സ്വാഗതവും നന്ദിയും പറഞ്ഞു.