മാലിന്യം കുമിഞ്ഞു കൂടുന്നു: മാനന്തവാടി ചീഞ്ഞു നാറുന്നു

Posted on: April 19, 2014 12:16 pm | Last updated: April 19, 2014 at 12:16 pm

മാനന്തവാടി: നഗരത്തിലെ മാലിന്യ സംസ്‌ക്കരണത്തിന് പരിഹാരമില്ലാതായതോടെ മാനന്തവാടി ടൗണിലും പരിസര പ്രദേശങ്ങളിലും മാലിന്യം കുമിഞ്ഞ് കൂടി. ഇതോടെ നഗരത്തിലെത്തുന്നവര്‍ മുക്കുപൊത്തി യാത്ര ചെയ്യേണ്ട സ്ഥിതിയാണ്.
വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും വീടുകളില്‍ നിന്നും മറ്റുള്ള മാലിന്യങ്ങള്‍ പൊതു വഴിയിലും റോഡരികിലും തള്ളുന്നവരുഗടയും എണ്ണം വര്‍ധിച്ചിരിക്കുകയാണ്. മാനന്തവാടി എരുമത്തെരുവ്, ചൂട്ടക്കടവ്, ചെറുപുഴ, കണിയാരം, പാണ്ടിക്കടവ്, അമ്പുകുത്തി എന്നീ സ്ഥലങ്ങളിലെല്ലാം കവറുകളിലാക്കിയ മാലിന്യങ്ങള്‍ രാത്രിയിലാണ് ഇവിടങ്ങളില്‍ നിക്ഷേപിക്കുന്നത്. ഇരുളിന്റെ മറവില്‍ ബാര്‍ബര്‍ ഷോപുകളിലേയും, ഗകാഴിക്കടകളിലേയും മാലിന്യങ്ങളാണ് പ്രധാനമായും റോഡരികില്‍ തള്ളുന്നത്. ഇത് മൂലമുണ്ടാമുന്ന ദുര്‍ഗന്ധം ശകാണ്ട് പരിസര വാസികള്‍ക്ക് ജീവിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. പലപ്രദേശങ്ങളിലും മാലിന്യം തള്ളുന്നവരെ പിടികൂടാന്‍ നാട്ടുകാര്‍ കാവലിരിക്കേണ്ട അവസ്ഥയാണ്. ചില സഥലങ്ങളില്‍ കുടി വെള്ള സ്രോതസുകളില്‍ പോലും മാലിന്യം നിക്ഷേപിക്കുകയാണ്. ഇത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കും. വേനല്‍ കടുത്തതോടെ കുടിവെള്ള ക്ഷാംമം രൂക്ഷമായിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് കുടിവെള്ള ശ്രോതസുകളില്‍ മാലിന്യ നിക്ഷേപം നടക്കുന്നത്. പഞ്ചായത്തിന്‍െര്‍ മാലിന്യം നിക്ഷേപിക്കുന്ന കേന്ദ്രം ഗ്രാമവികസന വകുപ്പ് തടഞ്ഞതോടെയാണ് മാലിന്യ പ്രശ്‌നം രൂക്ഷമായത്. മാലന്യ സംസ്‌ക്കരണവുമായി ബന്ധപ്പെട്ട ബദല്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്ന കാര്യത്തില്‍ പഞ്ചായത്ത് തികഞ്ഞ അലംഭാവമാണ് പുലര്‍ത്തുന്നത്. അടിയന്തിരമായി മാലന്യം നീക്കംചെയ്യാന്‍ നടപടിയുണ്ടായിലെങ്കില്‍ ഈ മഴക്കാലം പകര്‍ച്ച വ്യാധികളുടെ പിടിയിലമരും.