മുഹിമ്മാത്ത്: കാന്തപുരം പ്രസിഡന്റ്, ബി എസ് സെക്രട്ടറി, അമീറലി ചൂരി ട്രഷറര്‍

Posted on: April 19, 2014 12:24 am | Last updated: April 19, 2014 at 12:24 am

പുത്തിഗെ: മുഹിമ്മാത്തുല്‍ മുസ്‌ലിമീന്‍ എജ്യുക്കേഷന്‍ സെന്ററിന് 2014-17 വര്‍ഷത്തേക്കുള്ള പുതിയ ഭരണ സമിതിയെ മുഹിമ്മാത്ത് വാര്‍ഷിക ജനറല്‍ ബോഡിയോഗം തിരഞ്ഞെടുത്തു. കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പ്രസിഡന്റായും ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി ജനറല്‍ സെക്രട്ടറിയായും ഹാജി സി ഐ അമീറലി ചൂരി ട്രഷററായും വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.
മറ്റു ഭാരവാഹികള്‍: സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍, സി അബ്ദുല്ല മുസ്‌ലിയാര്‍ ഉപ്പള, ഉസ്മാന്‍ ഹാജി മിത്തൂര്‍, അബ്ദുല്‍ഖാദര്‍ മദനി പള്ളങ്കോട് (വൈ. പ്രസിഡന്റുമാര്‍), സുലൈമാന്‍ കരിവെള്ളൂര്‍, എം അന്തുഞ്ഞി മൊഗര്‍, സയ്യിദ് അഹ്മ്മദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍ സഖാഫി, പി ബി ബഷീര്‍ പുളിക്കൂര്‍, അബ്ദുല്‍ ഖാദര്‍ സഖാഫി മൊഗ്രാല്‍ (ജോ. സെക്രട്ടറിമാര്‍).
യോഗത്തില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. വാര്‍ഷിക റിപ്പോര്‍ട്ടും വരവ് ചെലവ് കണക്കുകളും അംഗീകരിച്ചു. ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി സ്വാഗതം പറഞ്ഞു.