അമിത് ഷാക്കെതിരായ വിലക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നീക്കി

Posted on: April 18, 2014 9:57 am | Last updated: April 18, 2014 at 9:57 am

amith shaന്യൂഡല്‍ഹി: വര്‍ഗ്ഗീയ പരാമര്‍ശങ്ങള്‍ നടത്തിയതിന്റെ പേരില്‍ ബി ജെ പി നേതാവ് അമിത് ഷാക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കി. ഉത്തര്‍പ്രദേശിലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ പങ്കെടുക്കുന്നതിനുള്ള വിലക്കാണ് നീക്കിയത്. ഉത്തര്‍പ്രദേശ് പൊതുചടങ്ങുകളിവും റാലികളിലും റോഡ് ഷോകളിലും പങ്കെടുക്കാന്‍ അമിത് ഷാക്ക് കമ്മീഷന്‍ അനുമതി നല്‍കിയിട്ടുണ്ട്. വിദ്വേഷമുണ്ടാക്കുന്ന രീതിയില്‍ പ്രസംഗിക്കില്ലെന്നും തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തില്ലെന്നും അമിത് ഷാ തെരഞ്ഞെടുപ്പ് കമ്മീഷന് ഉറപ്പ് നല്‍കിയ പശ്ചാത്തലത്തിലാണ് വിലക്ക് നീക്കിയത്.

വിദ്വേഷമുണ്ടാക്കുന്ന തരത്തലിള്ള പ്രസംഗത്തിന്റെ പേരില്‍ ഏപ്രില്‍ 11നാണ് അമിത് ഷായ്ക്കും സമാജ്‌വാദി പാര്‍ട്ടി നേതാവ് അസംഖാനും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്ക് ഏര്‍പ്പെടുത്തിയത്. മുസാഫര്‍ നഗറിലുണ്ടായ കലാപത്തിന് വോട്ടിലൂടെ പ്രതികാരം വീട്ടണമെന്നായിരുന്നു അമിത് ഷായുടെ പ്രസംഗം.