Connect with us

Malappuram

എസ് എസ് എല്‍ സി: ജില്ലയിലെ ഉയര്‍ന്ന വിജയം കൂട്ടായ്മയുടെ ഫലം- എസ് വൈ എസ്

Published

|

Last Updated

മലപ്പുറം: എസ് എസ് എല്‍ സി പരീക്ഷയില്‍ ജില്ലയെ സംസ്ഥാന ശരാശരിക്കുമുകളില്‍ എത്തിച്ച ഉയര്‍ന്ന വിജയം കൂട്ടായ്മയുടെ ഫലമാണെന്ന് എസ് വൈ എസ് ജില്ലാ സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. മുഴുന്‍ സംവിധാനങ്ങളുടെയും ഏകോപനത്തോടെയുള്ള പ്രവര്‍ത്തനമാണ് ഈ മുന്നേറ്റം സാധ്യമാക്കിയത്.
ഉന്നത പഠനത്തിന് അര്‍ഹത നേടിയ 28000 ത്തിലധികം കുട്ടികള്‍ക്ക് തുടര്‍പഠനം സൗകര്യമില്ലാതെ വിഷമിക്കുന്ന സാഹചര്യമാണ് ജില്ലയില്‍ ഇപ്പോഴുള്ളത്.
അതിനാല്‍ മുഴുവര്‍ വിദ്യാര്‍ഥികള്‍ക്കും ഉന്നത പഠനത്തിന് അവസമൊരുക്കാന്‍ സര്‍ക്കാര്‍ ജാഗ്രത പാലിക്കണം. സൗകര്യ പ്രദമായ മുഴുവന്‍ സ്‌കൂളുകളില്‍ കൂടുതല്‍ ബാച്ച് ഏര്‍പെടുത്തിയും പിന്നാക്ക മേഖലകളില്‍ പുതിയ സ്‌കൂളുകള്‍ അനുവദിക്കാനും സര്‍ക്കാര്‍ തയ്യാറാവണം. പി കെ എം സഖാഫി അധ്യക്ഷത വഹിച്ചു.
ഊരകം അബ്ദുറഹ്മാന്‍ സാഖാഫി, പി അലവി സഖാഫി, കെ അലവി കുട്ടി ഫൈസി, എം അബൂബക്കര്‍മാസ്റ്റര്‍, ടി അലവി പുതുപറമ്പ്, കെ പി ജമാല്‍ കരുളായി, പി എച്ച് അബ്ദുറഹ്മാന്‍ ദാരിമി, സി കെ യു മൗലവി മോങ്ങം, പി കെ മുഹമ്മദ് ബശീര്‍ പ്രസംഗിച്ചു.

 

Latest