Connect with us

Ongoing News

വിഖ്യാത എഴുത്തുകാരന്‍ മാര്‍ക്വേസ് അന്തരിച്ചു

Published

|

Last Updated

മെക്‌സിക്കോ: മാജിക്കല്‍ റിയലിസമെന്ന രചനാ രീതിയിലൂടെ ലോകമെമ്പാടുമുള്ള വായനക്കാരെ ഭ്രമിപ്പിച്ച വിശ്വവിഖ്യാത കൊളമ്പിയന്‍ എഴുത്തുകാരന്‍ ഗാബ്രിയേല്‍ ഗാര്‍ഷ്യ മാര്‍ക്വേസ് അന്തരിച്ചു. 87 വയസ്സായിരുന്നു. ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. മെക്‌സിക്കോയിലെ സ്വന്തം വസതിയിലായിരുന്നു അന്ത്യം.

ഏകാന്തതയുടെ നൂറ് വര്‍ഷങ്ങള്‍, കോളറക്കാലത്തെ പ്രണയം തുടങ്ങിയവയാണ് പ്രധാനകൃതികള്‍. 1982ല്‍ സാഹിത്യത്തിനുള്ള നോബല്‍ പുരസ്‌കാരം മാര്‍ക്വേസ് നേടി. ചെറുകഥാ കൃത്ത്, പത്രപ്രവര്‍ത്തകന്‍ എന്നീ നിലകളിലും വ്യക്തി മുദ്ര പതിപ്പിച്ച വ്യക്തിയാണ് മാര്‍ക്വേസ്.

മക്കോണ്ടോ എന്ന സാങ്കല്‍പിക ഗ്രാമത്തെ കേന്ദ്രീകരിച്ചായിരുന്നു മാര്‍ക്വേസിന്റെ പ്രശസ്ത കൃതികള്‍. ലിവിങ് ടു ടെല്‍ എ ടെയ്ല്‍ ആണ് ആത്മകഥ. മെര്‍സിഡസ് ബര്‍ക്കയാണ് ഭാര്യ. റോഡ്രിഗോ, ഗോണ്‍സാലോ എന്നിവരാണ് മക്കള്‍.

Latest