Connect with us

Gulf

മസ്‌കത്തില്‍ നിന്നും റാസല്‍ഖൈമയിലേക്ക് നേരിട്ട് വിമാന സര്‍വീസ് തുടങ്ങുന്നു

Published

|

Last Updated

മസ്‌കത്ത്: യു എ ഇയുടെ വടക്കന്‍ എമിറേറ്റായ റാസല്‍ഖൈമയിലേക്ക് മസ്‌കത്തില്‍ നിന്നും നേരിട്ട് വിമാന സര്‍വീസ് ആരംഭിക്കുന്നു. ഷാര്‍ജയുടെ എയര്‍ അറേബ്യയാണ് മസ്‌കത്തിനും റാസല്‍ഖൈമക്കുമിടയില്‍ നേരിട്ടു സര്‍വീസ് നടത്തുന്നത്. മെയ് ആറു മുതല്‍ തുടങ്ങുന്ന സര്‍വീസിന് 17 റിയാലാണ് നികുതിയടക്കം റൈസല്‍ഖൈമയിലേക്കുള്ള യാത്രാ നിരക്ക്.
ആഴ്ചയില്‍ ചൊവ്വ, ബുധന്‍, വെള്ളി ദിവസങ്ങളിലാണ് സര്‍വീസ് ഉണ്ടാകുക. റാസല്‍ഖൈമയെ രാജ്യത്തെ രണ്ടാമത്തെ ഹബ്ബായി സ്വീകരിച്ച് വിവിധ നഗരങ്ങളിലേക്ക് നേരിട്ട് സര്‍വീസ് നടത്താനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് മസ്‌കത്ത് സര്‍വീസ് ആരംഭിക്കുന്നത്. ആദ്യ ഘട്ടത്തില്‍ റാസല്‍ഖൈമയില്‍ നിന്നും കോഴിക്കോട്ടേക്കും സര്‍വീസ് ഉണ്ടാകും. റാസല്‍ഖൈമയിലേക്ക് കുറഞ്ഞ നിരക്കില്‍ മസ്‌കത്തില്‍ നിന്നും നേരിട്ട് വിമാന സര്‍വീസ് ആരംഭിക്കുന്നത് വിദേശികളുള്‍പെയുള്ള ഒമാന്‍ നിവാസികള്‍ക്ക് സൗകര്യ പ്രദമാകും. നിലവില്‍ നേരിട്ട് റോഡ് മാര്‍ഗമോ അല്ലെങ്കില്‍ ദുബൈ, ഷാര്‍ജ നഗങ്ങളില്‍ വിമാനത്തില്‍ ഇറങ്ങി അവിടെ നിന്നും റോഡ് മാര്‍ഗമോ ആണ് യാത്ര ചെയ്യേണ്ടി വന്നിരുന്നത്.
ടൂറിസം വികസനത്തിന്റെകൂടി ഭാഗമായാണ് റാക് സര്‍ക്കാര്‍ എയര്‍ അറേബ്യയുമായി സഹകരിച്ച് നേരിട്ട് വിമാന സര്‍വീസ് ആരംഭിക്കുന്നത്. നേരത്തേ റാസല്‍ഖൈമയില്‍ നിന്നും റാക് എയര്‍വെയ്‌സ് സര്‍വീസ് നടത്തിയിരുന്നെങ്കിലും പെട്ടെന്ന് നിര്‍ത്തുകയായിരുന്നു.

 

 

Latest