മഅദനിയുടെ കാര്യത്തില്‍ പ്രത്യേക താല്‍പര്യങ്ങളില്ലെന്ന് കര്‍ണാടക

Posted on: April 16, 2014 12:26 pm | Last updated: April 18, 2014 at 7:43 am

abdunnasar madaniകൊച്ചി: പി ഡി പി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅദനിയുടെ കാര്യത്തില്‍ കര്‍ണാടകക്ക് പ്രത്യേക താല്‍പര്യങ്ങളില്ലെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി കെ ജെ ജോര്‍ജ്ജ്. സുപ്രീംകോടതി നിര്‍ദേശങ്ങളനുസരിച്ച് മുന്നോട്ട് പോവുമെന്നും അദ്ദേഹം പറഞ്ഞു.

മഅദനിയുടെ ജാമ്യക്കാര്യത്തില്‍ കര്‍ണാടക സര്‍ക്കാറിന്റെ നിലപാടുകള്‍ വിമര്‍ശനത്തിന് കാരണമായിരുന്നു. ബി ജെ പി സര്‍ക്കാറിനെക്കാള്‍ മോശമായാണ് കര്‍ണാടകയിലെ കോണ്‍ഗ്രസ് മഅദനിയോട് ഇടപെടുന്നതെന്നായിരുന്നു വിമര്‍ശനം.