തിരുവനന്തപുരത്ത് ഇടിമിന്നലേറ്റ് ഒരാള്‍ മരിച്ചു

Posted on: April 14, 2014 5:12 pm | Last updated: April 14, 2014 at 6:51 pm

lightningതിരുവനന്തപുരം: ജില്ലയിലെ ബാലരാമപുരത്ത് നെയ്യാറ്റിന്‍കരക്ക് സമീപം ഇടിമിന്നലേറ്റ് ട്യൂഷന്‍ അധ്യാപകന്‍ മരിച്ചു. ഹരിലാല്‍ ആണ് മരിച്ചത്. ട്യൂഷന്‍ ക്ലാസിലുണ്ടായിരുന്ന മൂന്ന് കുട്ടികള്‍ക്ക് പരുക്കേറ്റു. ഇതില്‍ ഒരു കുട്ടിയുടെ നില ഗുരുതരമാണ്. ഇന്ന് വൈകീട്ട് നാലുമണിമുതല്‍ സംസ്ഥാനത്ത് വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴയും ഇടിമിന്നലുമാണുണ്ടായത്.