പത്തനംതിട്ടയില്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചു: മുഖ്യമന്ത്രി

Posted on: April 14, 2014 3:30 pm | Last updated: April 14, 2014 at 11:33 pm

oommenchandiബംഗളൂരു: പത്തനംതിട്ടയില്‍ യു ഡി എഫ് തെരെഞ്ഞെടുപ്പിനെ നേരിട്ടത് ഒറ്റക്കെട്ടായാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇടുക്കിയില്‍ ഡീന്‍ കുര്യാക്കോസിന് വേണ്ടി കോണ്‍ഗ്രസുകാര്‍ പ്രവര്‍ത്തിട്ടില്ലെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. പി സി ജോര്‍ജിനെതിരെ ആന്റോ ആന്റണിയുടെ പരാതി ലഭിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ തെരെഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയതായിരുന്നു മുഖ്യമന്ത്രി.

കേരളത്തിലെ തെരെഞ്ഞെടുപ്പ് ഫലം സംസ്ഥാന സര്‍ക്കാറിന്റെ വിലയിരുത്തലാകുമെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ചു.