അറ്റസ്‌റ്റേഷന്‍ സൗകര്യം വിപുലപ്പെടുത്തി: കൂടുതല്‍ അറ്റസ്‌റ്റേഷന്‍ കേന്ദ്രങ്ങള്‍ തുറന്നു

Posted on: April 14, 2014 11:32 am | Last updated: April 14, 2014 at 11:32 am

untitled (1)ദോഹ: ഖത്തര്‍ വിദേശകാര്യമന്ത്രാലയത്തിനു കീഴിലെ കോണ്‍സുലാര്‍ സേവനങ്ങളില്‍ പ്രധാനപ്പെട്ട, രേഖകള്‍ സാക്ഷ്യപ്പെടുത്തുന്നത്തിനുള്ള സൗകര്യങ്ങള്‍ കൂടുതല്‍ വിപുലപ്പെടുത്തി. അതിന്റെ ഭാഗമായി സ്വദേശികളുടെയും വിദേശികളുടെയും വിദ്യാഭ്യാസ വിവാഹ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെയുള്ള പ്രധാന രേഖകള്‍ രാജ്യത്തിനകത്ത് അറ്റസ്റ്റ് ചെയ്യു ന്നതിനുള്ള കൂടുതല്‍ കേന്ദ്രങ്ങള്‍ തുറന്നതായി മന്ത്രാലയവൃത്തങ്ങള്‍ അറിയി ച്ചു. വിദേശികള്‍ സ്‌പോണ്‍സര്‍ഷിപ്പ് മാറുമ്പോള്‍ ആവശ്യമായ അതാതു എംബസികളുടെ പി സി സി സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റു ചെയ്യുന്നതിനും മറ്റും സി റിംഗ് റോഡില്‍ നിലവിലുണ്ടായിരുന്ന കേന്ദ്രത്തില്‍ ഇയ്യിടെ തിരക്കനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് കൂടുതല്‍ സൗകര്യങ്ങളോടെ വ്യത്യസ്ത കേന്ദ്രങ്ങള്‍ തുറന്നത്.ഇപ്പോള്‍ പ്രസ്തുത സേവനങ്ങള്‍ സുബാറ, ഉമ്മുസലാല്‍, മിസൈമീര്‍, വകറ എന്നിവിടങ്ങളിലെ ഔട്ട്‌ലെറ്റുകളില്‍ ലഭിക്കും. കാലത്ത് 7.30 മുതല്‍ ഉച്ചക്ക് 1.00 മണി വരെയും വൈകിട്ട് 3.00 മണി മുതല്‍ രാത്രി 7.00 ഏഴു മണി വരെയുമാണ് ഇവിടങ്ങളിലെ സേവനം ലഭ്യമാകുക.